ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'ശബാഷ് മിത്തു'. ദേശീയ പുരസ്‌കാര ജേതാവായ രാഹുല്‍ ധോലാകിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം തപ്സി പന്നുവാണ് മിതാലിയായി വേഷമിടുന്നത്. ചിത്രം ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചോദനമായിരിക്കുമെന്ന് മിതാലി രാജ് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ക്രിക്കറ്റ് കളിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഈ മേഖലയില്‍ അവര്‍ക്ക് സാധ്യതകള്‍ കുറവാണെന്ന തോന്നല്‍ അവരെ പിന്നോട്ട് വലിക്കുന്നു. ഇത്തരത്തില്‍ നിലവിലുളള എല്ലാ ധാരണകളെയും തിരുത്തിക്കുറിക്കുന്നതാകും ചിത്രമെന്നും മിതാലി രാജ് ലാക്‌മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ പിടിഐയോട് പറഞ്ഞു
എന്റെ ബയോപികില്‍ ഒരു സിനിമ വരുന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. കാരണം ഒരു വനിതാ ക്രിക്കറ്ററുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ഇന്ത്യക്കാരിയായ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു കായികതാരം ആവുക എന്നത് അത്രമാത്രം ബുദ്ധിമുട്ടേറിയ ഒന്നാണ്. പ്രത്യേകിച്ച് 90കളില്‍. ‘ശബാഷ് മിത്തു’ എന്ന ഈ ചിത്രം ഇനി അവരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കും.മിതാലി രാജ്
ചിത്രത്തില്‍ തന്റെ വേഷത്തിലെത്തുന്ന തപ്സിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും മിതാലി പറഞ്ഞു. തപ്‌സി ചെയ്തിട്ടുള്ള 'ഹോക്കി പ്ലയര്‍' എന്ന സ്‌പോര്‍ട്‌സ് ഡ്രാമ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ അതേ മനോ വികാരത്തോടെ ഒരു കായികതാരമായി മാറാന്‍ തപ്‌സിയ്ക്ക് എളുപ്പം കഴിയുമെന്ന് ഉറപ്പുണ്ടെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. 2007ല്‍ പുറത്തിറങ്ങിയ 'പര്‍സാനിയ' എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകനാണ് ധോലാകിയ. 'ശബാഷ് മിത്തു'വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ ഏവനാണ്. വിയാകോം 18 സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 5ന് റിലീസിനെത്തും