Boxoffice

25ാം ദിവസം 400 കോടിയിലേക്ക് 'വിക്രം', തമിഴ്നാട് കഴിഞ്ഞാല്‍ ഉയര്‍ന്ന കളക്ഷന്‍ കേരളത്തില്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായ വിക്രം ഓരോ ദിവസം കഴിയുമ്പോഴും ബോക്‌സ് ഓഫീസില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 375 കോടിയും കഴിഞ്ഞ് 400 കോടിയിലേക്ക് അടുക്കുകയാണെന്ന് ട്രേഡ് റിപ്പോര്‍ട്ട്‌സ് സൂചിപ്പിക്കുന്നു. റിലീസ് ചെയ്ത 17 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം ആഗോള തലത്തില്‍ 376 കോടി നേടിയിരുന്നു. ഇനി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 400 കോടി ക്ലബ്ലില്‍ ഇടം നേടും.

അതേസമയം 17 ദിവസം കൊണ്ട് തമിഴ് നാട്ടില്‍ നിന്ന് ചിത്രം നേടിയത് 157.75 കോടിയാണ്. തൊട്ട് പിന്നാലെ 36.10 കോടിയുമായി കേരളവും ഉണ്ട്. ആന്ധ്രയില്‍ നിന്ന് 31.15 കോടിയും കര്‍ണാകയില്‍ 22.20 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്. യുഎഇയില്‍ നിന്ന് മാത്രം 17 ദിവസം കൊണ്ട് വിക്രത്തിന് ലഭിച്ചത് 36 കോടിയാണ്.

നിലവില്‍ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ തിയേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ് വിക്രം. ബാഹുബലി സെക്കന്‍ഡ് പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നത് വരെ നേടി 155 കോടി കളക്ഷന്‍ പിന്നിലാക്കിയാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സൂപ്പര്‍താര മൂല്യത്തിനൊത്ത ബോക്സ് ഓഫീസ് വിജയമില്ലാത്ത കമല്‍ഹാസന്‍ വിക്രം എന്ന ഒറ്റ ചിത്രത്തിലൂടെ രജനികാന്ത്, വിജയ്, അജിത്ത് എന്നീ ഒന്നാം നിര സൂപ്പതാരങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു.

ജൂണ്‍ 3നാണ് വിക്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന റോളിലെത്തിയ ആക്ഷന്‍ എന്റര്‍ടെയിനറാണ് വിക്രം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ. ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന റോളിലത്തിയിരുന്നു. റോളക്സ് എന്ന കഥാപാത്രമായി സൂര്യയുടെ കാമിയോ വില്ലന്‍ റോളും സിനിമയെ ബോക്സ് ഓഫീസില്‍ തുണച്ചിരുന്നു. വിക്രം ടു, വിക്രം ത്രീ എന്നീ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT