വമ്പന്‍ റിലീസുകള്‍ക്കൊപ്പം ചര്‍ച്ചയാകുന്നത് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി കടന്ന ചിത്രവും 200 കോടി കടന്ന ചിത്രവും ഏറ്റവും കൂടുതല്‍ 100 കോടി കളക്ഷന്‍ പിന്നിട്ട സിനിമകളും മോഹന്‍ലാലിന്റെ പേരിലാണ്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തിയറ്ററുകളിലെത്തുമ്പോള്‍ കളക്ഷനില്‍ പുതിയ റെക്കോര്‍ഡ് തീര്‍ക്കുമോ എന്ന കാര്യം ആരാധകരുടെ ചര്‍ച്ചയായിട്ടുണ്ട്. മാമാങ്കം മലയാളത്തിലെ ആദ്യ 300 കോടി സിനിമയായിരിക്കുമെന്ന് പ്രവചിക്കുന്നത് സന്തോഷ് പണ്ഡിറ്റ് ആണ്. പുലിമുരുകന്‍, ലൂസിഫര്‍, ബാഹുബലി തുടങ്ങി സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ4ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകുമെന്നും പണ്ഡിറ്റ് പ്രവചിക്കുന്നു.
സ്വന്തം സിനിമകളില്‍ രചന, സംവിധാനം, ക്യാമറ അഭിനയം തുടങ്ങി മിക്ക മേഖലകളും കൈകാര്യം ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ കഥാപാത്രമായിരുന്നു. പണ്ഡിറ്റിന്റെ മെഗാ പ്രവചനം എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ഏതായാലും ആരാധകര്‍ സന്തോഷ് പണ്ഡിറ്റിന്റെ കമന്റ് ബോക്‌സില്‍ പോര് തുടങ്ങിയിട്ടുണ്ട്.
പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം..
മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ..
മമ്മൂക്കയുടെ Big budget mass movie 'മാമാങ്കം' സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ 'പുലി മുരുക9', 'ബാഹുബലി 2' , 'ലൂസിഫ4' വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ4ഡും ഇതോടെ തക4ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..
ഈ സിനിമ മലയാളത്തിന്‌ടെ 'ബാഹുബലി' എന്നാണ് കരുതുന്നത്. Making and technical level ല് 'ബാഹുബലി'യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല് മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.
കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ9 പ്രതീക്ഷിക്കുന്നു. (കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).
ഇനിയും ഈ സിനിമയുടെ വമ്പ9 വിജയത്തില് സംശയമുള്ളവര് ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം ('ഒരു വടക്ക9 വീരഗാഥ', 'പഴശ്ശിരാജ') വ9 വിജയമായിരുന്നു. അതിനാല് ആ സിനിമകളേക്കാളും വലിയ വിജയം 'മാമാങ്കം' സിനിമയും നേടും എന്നു കരുതാം.
(വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീ4ന്നോ എന്നറിയുവാ9 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)