Boxoffice

25 കോടി ക്ലബില്‍ വീണ്ടും ചാക്കോച്ചന്‍, ബോക്‌സ് ഓഫീസില്‍ തിളങ്ങി 'ന്നാ താന്‍ കേസ് കൊട്'

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'ന്നാ താന്‍ കേസ് കൊട്' റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ 25 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമ തിയേറ്ററില്‍ പ്രതിസന്ധി നേരിടുന്നു എന്ന ആശങ്ക മാറുന്നു എന്നതാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കോടതിയാണ് ചിത്രത്തില്‍ ഭൂരിഭാഗത്തും പശ്ചാത്തലമാകുന്നത്. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തിയ ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'.

കേരള റിലീസിന് പിന്നാലെ ചിത്രം ജി.സി.സി റിലീസിനും ഒരുങ്ങുകയാണെന്ന് ചാക്കോച്ചന്‍ അറിയിച്ചിരുന്നു. ആഗസ്റ്റ് 18 മുതലാണ് ചിത്രം ജി.സി.സി രാജ്യങ്ങളില്‍ റിലീസ് ചെയ്യുക. ദുബായിലെ ദെയ്‌റ സിറ്റി സെന്റര്‍, വോക്‌സ് മാക്‌സ് വണ്ണില്‍ ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച വൈകിട്ട് 7:45നുള്ള ഷോയ്ക്ക് കുഞ്ചാക്കോ ബോബനും, ഗായത്രി ശങ്കറും, നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനായി എത്തുന്നുണ്ട്.

ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'സൂപ്പര്‍ ഡീലക്സ്', 'വിക്രം' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച തമിഴ് താരം ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രവുമാണ് 'ന്നാ താന്‍ കേസ് കൊട്'. സന്തോഷ് ടി. കുരുവിള നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ്. എഡിറ്റിംങ്: മനോജ് കണ്ണോത്ത്. ഗാനരചന: വൈശാഖ് സുഗുണന്‍. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍. സൗണ്ട് മിക്‌സിംഗ്: വിപിന്‍ നായര്‍. സ്റ്റില്‍സ്: ഷാലു പേയാട്. കലാസംവിധാനം: ജോതിഷ് ശങ്കര്‍. വസ്ത്രാലങ്കാരം: മെല്‍വി. മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി. ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി. കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍. ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി തമ്പി. പരസ്യകല: ഓള്‍ഡ് മങ്ക്‌സ്. പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT