Boxoffice

മമ്മൂട്ടിയുടെ ത്രില്ലര്‍ 'ദ പ്രീസ്റ്റ്' ആദ്യറിലീസുകളിലൊന്ന്, ഉടനെന്ന് നിര്‍മ്മാതാക്കള്‍

കൊവിഡ് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നാല്‍ ആദ്യ റിലീസുകളിലൊന്നായി മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ഉടനെ തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കളിലൊരാളായ ബി.ഉണ്ണിക്കൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 5 മുതല്‍ തിയറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ചലച്ചിത്ര മേഖലയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന മുറക്ക് മാത്രമേ തുറക്കാനാകൂ എന്ന നിലപാടിലാണ് ഫിലിം ചേംബറും ഇതര സംഘടനകളും. ജനുവരി അഞ്ചിന് തുറന്നാല്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകും. നികുതി ഇളവിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് വേണമെന്നാണ് സംഘടനകളുടെ നിലപാട്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രവുമാണ് ദ പ്രീസ്റ്റ്. 2020 ജനുവരി ഒന്നിനായിരുന്നു പ്രീസ്റ്റ് ചിത്രീകരണം തുടങ്ങിയത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇലുമിനേഷന്‍സുമാണ് നിര്‍മ്മാണം.

നിഖില വിമലും,സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക നിര്‍ണായക റോളിലുണ്ട്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ . ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍,നസീര്‍ സംക്രാന്തി, മധുപാല്‍,ടോണി, സിന്ധു വര്‍മ്മ, അമേയ( കരിക്ക് )തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ മേയില്‍ പെരുന്നാള്‍ റിലീസായി തുറമുഖം, മാലിക് എന്നീ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ 100 കോടി ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26നാണ് റിലീസ്. ജയസൂര്യ ചിത്രം വെള്ളം, നിവിന്‍ പോളിയുടെ പടവെട്ട്, മിന്നല്‍ മുരളി, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്, മമ്മൂട്ടിയുടെ വണ്‍ എന്നിവയും ഉടനടി റിലീസ് പ്രഖ്യാപിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT