Boxoffice

കാത്തിരുന്നത് ദേ ഈ മമ്മൂക്കയെ കാണാന്‍, ഉണ്ട കണ്ടവര്‍ പറയുന്നത്

THE CUE

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയിലെ നടനെ സമര്‍ത്ഥമായി ഉപയോഗിച്ച മലയാള സിനിമയെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ആസ്വാദനക്കുറിപ്പുകള്‍

ഹൃദയത്തില്‍ നിന്ന് കയ്യടിയും വിസിലും ഉയര്‍ന്നെന്ന് ചിലര്‍ പറയുന്നു. സിനിമാ ഗ്രൂപ്പുകളിലും സിനിമ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹര്‍ഷാദിന്റെ രചനയിലാണ് ഖാലിദ് റഹ്മാന്‍ ഉണ്ട സംവിധാനം ചെയ്തിരിക്കുന്നത്. ജെമിനി സ്റ്റുഡിയോയും മുവി മില്ലും ചേര്‍ന്നാണ് നിര്‍മ്മാണം.

ഛത്തീസ് ഗഡിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളാ പോലീസ് സംഘം നേരിട്ട ദുരനുഭവങ്ങള്‍ ആധാരമാക്കിയൊരുക്കിയ സിനിമയാണ് ഉണ്ട. മമ്മൂട്ടിക്കൊപ്പം

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. സജിത് പുരുഷന്‍ ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ആസിഫലി, രഞ്ജിത്, ദിലീഷ് പോത്തന്‍ എന്നിവരും സിനിമയിലുണ്ട്. മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് എന്ന നിലയ്ക്കും ഈ കാലത്തിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമ എന്ന രീതിയിലുമാണ് ഉണ്ട ചര്‍ച്ച ചെയ്യപ്പെടുന്നത്.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT