Boxoffice

ട്രാന്‍സും ബിഗ് ബ്രദറും ഇല്ല, ക്രിസ്മസിന് ഷൈലോക്കിനൊപ്പം തൃശൂര്‍ പൂരവും ഡ്രൈവിംഗ് ലൈസന്‍സും വലിയ പെരുന്നാളും

THE CUE
മൂന്ന് സിനിമകളാണ് ഔദ്യോഗികമായി ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരിക്കുന്നത് 

2019 ക്രിസ്മസ് റിലീസുകളില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറും അടുത്ത വര്‍ഷത്തേക്ക് മാറ്റി. ബിഗ് ബ്രദര്‍ 2020 ജനുവരിയിലേക്കാണ് മാറ്റിയത്. ട്രാന്‍സ് ഫെബ്രുവരി റിലീസായാണ് നിലവില്‍ ആലോചിക്കുന്നതെന്നറിയുന്നു. മമ്മൂട്ടി ചിത്രം ഷൈലോക്ക്, പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ്, ജയസൂര്യയുടെ തൃശൂര്‍ പൂരം എന്നീ സിനിമകളാണ് ക്രിസ്മസ് റിലീസായി നിലവില്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ആക്ഷന്‍ മാസ് എന്റര്‍ടെയിനറായി ഷൈലോക്ക്

തിയറ്ററുകള്‍ക്ക് ലഭിച്ച അറിയിപ്പ് പ്രകാരം ക്രിസ്മസ് റിലീസായി ആദ്യം ചാര്‍ട്ട് ചെയ്തിരിക്കുന്നത് മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ഷൈലോക്ക് ആണ്. ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തില്‍ നെഗറ്റീവ് ഛായയുള്ള പലിശക്കാരനാണ് മമ്മൂട്ടി. തമിഴ് താരം രാജ് കിരണ്‍ നായക തുല്യ റോളില്‍ ചിത്രത്തിലുണ്ടാകും. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഈ മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ രചന

ഡ്രൈവിംഗ് ലൈസന്‍സുമായി പൃഥ്വിയും സുരാജും

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും നായക കഥാപാത്രങ്ങളാകുന്ന ഡ്രൈവിംഗ് ലൈസന്‍സ് ക്രിസ്മസ് റിലീസ് ആയി എത്തുമെന്നറിയുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സച്ചിയുടേതാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. വാഹന കമ്പമുള്ള സൂപ്പര്‍താരവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും തമ്മിലുള്ള ഈഗോ ആണ് സിനിമയുടെ പ്രമേയം. മാജിക് ഫ്രെയിംസ് റിലീസാണ് സിനിമ.

ഷെയിന്‍ നിഗത്തിന്റെ വലിയ പെരുന്നാള്‍

ഷെയിന്‍ നിഗം നായകനായി നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാള്‍ ക്രിസ്മസ് റിലീസാണെന്നറിയുന്നു. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയില്‍ ഹിമികാ ബോസ് ആണ് നായിക. ജോജു ജോര്‍ജജും പ്രധാന റോളിലുണ്ട്.

ജയസൂര്യയുടെ മാസ് മേക്കോവറില്‍ തൃശൂര്‍ പൂരം

ജയസൂര്യ നായകനായ തൃശൂര്‍ പൂരം ക്രിസ്മസ് റിലീസായാണ് തിയറ്ററുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസും പ്രഖ്യാപിച്ചിട്ടുണ്ട്. രതീഷ് വേഗയുടെ തിരക്കഥയില്‍ രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃശൂര്‍ പൂരം. ആര്‍ ഡി രാജശേഖറാണ് ക്യാമറ. തൃശൂരിലെ ഗാംഗുകളെ കേന്ദ്രീകരിച്ചാണ് സിനിമയെന്ന് സൂചനയുണ്ട്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസാണ് റിലീസ്. പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍ കോഴി, ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത മൈ സാന്റാ എന്നീ സിനിമകള്‍ ക്രിസ്മസിന് തിയറ്ററുകളിലെത്തിക്കാന്‍ ആലോചനയുണ്ടെന്നറിയുന്നു. എന്നാല്‍ ഔദ്യോഗികമായി ഈ സിനിമകളുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

വായനയുടെ ഉത്സവമൊരുക്കി ഷാ‍ർജ

'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

400 ദിവസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ, 'ലൗലി'ക്ക് ശബ്ദമായി എത്തുന്നത് ഉണ്ണിമായ പ്രസാ​ദ് - ദിലീഷ് കരുണാകരൻ അഭിമുഖം

'കട്ടന്‍ചായയും പരിപ്പുവടയും'; ഇ.പി.ജയരാജന്റെ ആത്മകഥയുടെ പേരില്‍ വിവാദം, ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ചത്

SCROLL FOR NEXT