Boxoffice

മോഹന്‍ലാല്‍ സൂര്യയ്ക്കും ആര്യയ്ക്കും ഒപ്പമെത്തുന്ന കാപ്പാനെതിരായ ‘കോപ്പിയടി കേസ്’ കോടതി തള്ളി 

THE CUE

മോഹന്‍ലാലും സൂര്യയും ആര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ കോപ്പിയടിയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ കഥയായ 'സറവെടി 'പകര്‍ത്തിയാണ് കാപ്പാന്‍ ഒരുക്കുന്നതെന്ന് കാണിച്ച് ജോണ്‍ ചാള്‍സ് എന്ന തിരക്കഥാകൃത്താണ് ജൂണ്‍ 20 ന് കോടതിയെ സമീപിച്ചത്. 2017 ജനുവരി ആദ്യം സംവിധായകന്‍ കെ വി ആനന്ദിനോട് കഥ പറഞ്ഞതാണെന്നും മറുപടി കാത്തിരിക്കുകയായിരുന്നുവെന്നും ചാള്‍സ് ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും തനിക്ക് കോപ്പി റൈറ്റ് ഫീസ് ലഭ്യമാക്കണമെന്നും രചന നിര്‍വഹിച്ചയാളായി ചിത്രത്തില്‍ തന്റെ പേരുള്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം.

സിനിമയുടെ ടീസറിന് തന്റെ കഥയിലെ രംഗവുമായി സാമ്യമുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. സറവെടിയില്‍ നായകനായ റിപ്പോര്‍ട്ടര്‍, നദീജലം പങ്കിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുണ്ടെന്നും അതേപോലെ ടീസറില്‍ ഉപയോഗിച്ചെന്നുമായിരുന്നു പരാമര്‍ശം. കൃഷിക്കാരുടെ ക്ഷേമവും നദീസംയോജനവും പ്രമേയമാക്കി താനെഴുതിയ കഥ കോപ്പിയടിച്ചാണ് ചിത്രമൊരുക്കിയതെന്നും ചാള്‍സ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും ചാള്‍സ് ജോണിനെ ഇതുവരെ കണ്ടിട്ടില്ലെന്നും സംവിധായകന്‍ കെവി ആനന്ദ് കോടതിയില്‍ വ്യക്തമാക്കി. സറവെടി എന്ന കഥയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും ആനന്ദ് അറിയിച്ചു.

ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷം ചിത്രം കോപ്പിയടിയാണെന്ന ഹര്‍ജി കോടതി തള്ളി. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി. ചിത്രം മുന്‍ നിശ്ചയപ്രകാരം സെപ്റ്റംബര്‍ 20 ന് തന്നെ തിയേറ്ററുകളിലെത്തും. സിനിമയില്‍ ചന്ദ്രകാന്ത് വര്‍മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മകന്‍ അഖില്‍ വര്‍മയായി ആര്യയുമെത്തുന്നു. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച 'ജില്ല'യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം. അയന്‍, മാട്രാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം കെവി ആനന്ദും സൂര്യയും ഒന്നിക്കുന്ന ചിത്രവുമാണ് കാപ്പാന്‍. പൂര്‍ണ, ബൊമന്‍ ഇറാനി, സമുദ്രക്കനി, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT