Boxoffice

6 ദിവസം, 30 കോടിക്ക് മുകളില്‍, ആഗോള ബോക്‌സ് ഓഫീസില്‍ തിളങ്ങി 'കടുവ'

പൃഥ്വിരാജ് ചിത്രം കടുവ ആഗോള ബോക്‌സ് ഓഫീസില്‍ 30 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ആറാം ദിവസം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 14.5 കോടി നേടിയെന്നാണ് ട്വിറ്റര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ വാരാന്ത്യ കളക്ഷന്‍ നേടിയ പൃഥ്വിരാജ് ചിത്രമാണ് കടുവ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരള ബോക്‌സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് ചിത്രം തുടര്‍ച്ചായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്. നാല് ദിവസം കൊണ്ട് ചിത്രം 25 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം പൃഥ്വിരാജ് നായകനായി എത്തിയ ജനഗണമന ആഗോള ബോക്സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു. ചിത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത് 27.4 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ 4 ദിവസം കൊണ്ട് നേടിയെടുത്തുവെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

ജൂലൈ 7നാണ് കടുവ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഷാജി കൈലാസാണ് സംവിധാനം. ജിനു എബ്രഹാം തിരക്കഥ. റിലീസിന് പിന്നാലെ ചിത്രത്തിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മാപ്പ് പറയുകയും സീന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT