Boxoffice

100 കോടി തിളക്കവുമായി ഗംഗുബായി; ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍

ബോളിവുഡ് താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുമായി കാത്ത്യവാടി വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നൂറ് കോടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

മാര്‍ച്ച് 4 വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് ചിത്രം 108.3 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ തിയേറ്ററുകള്‍ 100 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ പ്രതീക്ഷിച്ചതിലും മികച്ചതാവാന്‍ സാധ്യതയുണ്ട്.

ഇന്ത്യയില്‍ ആദ്യ ദിനം 10.50 കോടിയാണ് ചിത്രം നേടിയത്. വാരാന്ത്യത്തില്‍ ചിത്രം 39.12 കോടിയും നേടിയിരുന്നു. ഫെബ്രുവരി 25നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുക്കിയ ചിത്രമാണ് ഗംഗുബായി. ചിത്രത്തില്‍ മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ അവതരിപ്പിക്കുന്നത്. ഗംഗുബായി ആയുള്ള ആലിയയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണ്‍ കാമിയോ റോളിലും എത്തുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT