Entertainment

ബാഹുബലി ഇനി പഴങ്കഥ, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ അവഞ്ചേഴ്‌സിന് പുതിയ റെക്കോര്‍ഡ്

THE CUE

അന്തര്‍ദേശീയ കളക്ഷനുകള്‍ക്കൊപ്പം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്താണ് അവഞ്ചേഴ്സ് എന്‍ഡ്ഗെയിം മുന്നേറുന്നത്. ആദ്യദിനം ചിത്രം അമ്പത് കോടിയിലധികമാണ്് നേടിയത്. ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവയുടെ റെക്കോഡ് തകര്‍ത്താണ് അവഞ്ചേഴ്സ് എന്‍ഡ്ഗെയിം ഈ നേട്ടം സ്വന്തമാക്കിയത്.ചിത്രം ഇത് കൂടാതെ ആദ്യ മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.മറ്റ് ഇതരഭാഷ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഹോളിഡെ റിലീസുകളെ ഞെട്ടിപ്പിക്കും വിധംമാണ് അവഞ്ചേഴ്സ് എന്‍ഡ്ഗെയിം നോണ്‍ ഹോളിഡെ റിലീസ് കളക്ഷനില്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. ചിത്രം ആദ്യ ദിനം 53.60 കോടി രൂപയും ആദ്യ ആഴ്ചയില്‍ 158.65 കോടി രൂപയും അഞ്ച് ദിവസങ്ങള്‍ കൊണ്ട് 210 കോടിയോളവും നേടിയതായി ബോക്സോഫീസ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.ചിത്രം ആഗോള കളക്ഷനില്‍ അഞ്ചു ദിവസം കൊണ്ട് 1 ബില്ല്യന്‍ നേടിയിരുന്നു. പ്രതീക്ഷിച്ചിരുന്ന കണക്കുകള്‍ ഭേദിച്ചാണ് അവഞ്ചേഴ്സ് എന്‍ഡ്ഗെയിം തീയറ്ററുകളില്‍ നിന്ന് പണംവാരിയത്.

ആഗോള കളക്ഷന് പുറമേ ഐ മാക്സ്, 3ഉ കളക്ഷനിലും അവഞ്ചേഴ്സ് എന്‍ഡ്ഗെയിം റെക്കോഡ് സൃഷ്ടിച്ചിക്കുകയാണ്. ഇതോടെ മറ്റാര്‍ക്കും കയ്യെത്തിപ്പിടിക്കാനകാത്ത വിധം റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് അവഞ്ചേഴ്സ് എന്‍ഡ്ഗെയിം. കളക്ഷന്‍ റെക്കോഡില്‍ മുകളിലുള്ള അവതാറിനെ തോല്‍പ്പിക്കാന്‍ അധികം സമയം അവഞ്ചേഴ്സ് എന്‍ഡ്ഗെയിമിന് വേണ്ടിവരില്ലെന്നാണ് ബോക്സോഫീസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.മുന്‍പ് അവഞ്ചെഴ്സ് എന്ഡ്ഗെയിം അഡ്വാന്‍സ് ബുക്കിങ്ങില്‍ തന്നെ ചരിത്രം സൃഷ്ട്ടിച്ചിരുന്നു.ബുക്കിംഗ് തുടങ്ങിയത് മുതല്‍ ബുക്ക്മൈഷോ പോലുള്ള വെബ്സൈറ്റുകള്‍ നിരവധി തവണയാണ് ക്രാഷ് ആയത്.

മാര്‍വല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ റുസ്സോ ബ്രതെഴ്സ് സംവിധാനം ചെയ്ത അവഞ്ചേഴ്സ് എന്‍ഡ്ഗെയിമില്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍,ക്രിസ് ഇവാന്‍സ്്,ക്രിസ് ഹെംസ്വര്‍ത്ത് ,സ്‌കാര്‍ല്റ്റ് ജോഹാന്‍സണ്‍,മാര്‍ക്ക് റൂഫല്ലോ, ജെറമി റണ്ണര്‍,ജോഷ് ബ്രോലിന്‍ എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രം ഏപ്രില്‍ 26നാണ് റിലീസ് ചെയ്തത്.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT