amazon prime

എന്ത് കൊണ്ട് ദൃശ്യം 2 ഒ.ടി.ടി റീലീസ്? ,മോഹന്‍ലാലിന് പറയാനുള്ളത് Drishyam2OnPrime

2021ലെ ഏറ്റവും പ്രധാന മലയാളം റിലീസുകളിലൊന്നായ ദൃശ്യം സെക്കന്‍ഡ് തിയറ്ററുകള്‍ക്ക് പകരം ആമസോണ്‍ പ്രൈം റിലീസായി എത്തുന്നത് സമ്മിശ്രപ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. 240 രാജ്യങ്ങളില്‍ ഒരേ സമയം സിനിമ സ്ട്രീമിംഗിലൂടെ കാണാനാകുമെന്നാണ് ആമസോണ്‍ ഇന്ത്യ കണ്ടന്റ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള റിലീസുകളിലൊന്ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാലും പറയുന്നു.

മോഹന്‍ലാല്‍ ഒ.ടി.ടി. റീലീസിനെക്കുറിച്ച്

ദൃശ്യം സമാനതകളില്ലാത്ത ഒരു ത്രില്ലറായിരുന്നു, കാലത്തിന് മുമ്പേ സഞ്ചരിച്ച, വളരെയധികം ആരാധകരെ സൃഷ്ടിച്ച സിനിമ. ദൃശ്യം ആദ്യഭാഗത്ത് ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എവിടെ അവസാനിച്ചുവോ അവിടെ നിന്നാണ് ദൃശ്യം സെക്കന്‍ഡ് തുടങ്ങുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള റിലീസുകളിലൊന്ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനാകുന്നതില്‍ സന്തോഷമുണ്ട്. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ലോകമെമ്പാടും വീടുകളുടെ സുരക്ഷയില്‍ സിനിമ കാണാനാകുമെന്നതാണ് ഈ റിലീസിലൂടെ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിലേക്ക് ദക്ഷിണേന്ത്യയിലെ മികച്ച ചില സിനിമകള്‍ എത്തിക്കാന്‍ ആമസോണ്‍ പ്രൈം വീഡിയോക്ക് സാധിച്ചിട്ടുണ്ട്. 'ദൃശ്യ'ത്തിന്റെ തുടര്‍ച്ചയ്ക്കായി കാഴ്ചക്കാര്‍ ക്ഷമയോടെ കാത്തിരുന്നതായി അറിയാം 'ദൃശ്യം 2' ഞങ്ങള്‍ക്ക് സ്‌നേഹത്തിന്റെ അധ്വാനമാണ്, ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് അത് ഉയരുമെന്നാണ് വിശ്വാസം.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം സെക്കന്‍ഡില്‍ മീന, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവര്‍ താരങ്ങളാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിക്കുന്നത്.

Drishyam2OnPrime mohanlal interview

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT