Videos

കൊന്നിട്ടും ന്യായീകരിക്കുന്ന കോണ്‍ഗ്രസ്

എ പി ഭവിത

സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍. ധീരജെന്ന എസ്.എഫ്.ഐക്കാരനെ കുത്തിക്കൊന്നിട്ട് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ചാനല്‍ സ്റ്റുഡിയോയിലെ കസേരകളില്‍ കയറിയിരുന്ന് മനസാക്ഷിക്കുത്തില്ലാതെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൊലപാതകത്തെ വെറും മൂന്നിഞ്ച് മാത്രമുള്ള കുത്തെന്ന് ന്യായീകരിക്കാന്‍ കഴിയുന്നത് അവര്‍ക്ക് പൊതുസമൂഹം ചാര്‍ത്തി നല്‍കിയ ഈ പട്ടം കൊണ്ടാണ്.

അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ പൊതുവിചാരണയ്ക്ക് വിധേയരാകാത്ത ഏക രാഷ്ട്രീയ പാര്‍ട്ടി ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കേരളത്തിലുള്ളു. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നാണ്. ആ പ്രിവിലേജ് കെ.എസ്.യുവിനും ലഭിക്കുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് ഖദര്‍ധാരികളെന്ന് ആരും കരുതേണ്ടതില്ല. ക്യാമ്പസുകളെ കൊലക്കളമാക്കിയതില്‍ അന്നും ഇന്നും കെ.എസ്.യുവുമുണ്ട്. എന്നിട്ടും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറയുന്നത് എന്താണ്?

ഈ ന്യായീകരണത്തിനും ചരിത്രത്തെ വളച്ചൊടിക്കാനും ആത്മവിശ്വാസം നല്‍കുന്നത് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചുവെന്ന തലക്കെട്ടുകളാണ്. മാധ്യമങ്ങള്‍ക്ക് കൊലക്കത്തി കണ്ടിട്ടില്ലാത്ത സമാധാനപ്രിയരാണ് കോണ്‍ഗ്രസുകാര്‍.

കേരളത്തിലെ ക്യാമ്പസുകളില്‍ ഇതുവരെ കൊല്ലപ്പെട്ടതില്‍ 35 പേര്‍ എസ്.എഫ്.ഐക്കാരാണ്. ഇതില്‍ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും കൊലപ്പെടുത്തിയത് 11 പേരെ

1974ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷറഫ്

1974 സെപ്റ്റംബര്‍ 19ന് പട്ടാമ്പി കോളേജിലെ സെയ്താലി

1977 ഡിസംബര്‍ 7ന് പന്തളം എന്‍എസ്എസ് കോളേജിലെ ജി ഭുവനേശ്വരന്‍

1979 ഫെബ്രുവരി 24ന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ യൂണിറ്റ് പ്രസിഡന്റായിരുന്ന പി.കെ രാജനെ കുത്തിക്കൊന്നു

1982 ഡിസംബര്‍ 17ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സി.വി ജോസ്.

1984ലെ തിരുവോണത്തിന് സി.വി ജോസിനെ കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി എം.എസ് പ്രസാദ്

1988 ജനുവരി 24ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് കോളേജിലെ എം സാബു

1992 ഫെബ്രുവരി 29 ന് തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജിലെ കൊച്ചനിയന്‍. എസ്.എഫ്.ഐ ഒലൂര്‍ ഏരിയാ പ്രസിഡന്റായിരുന്നു കൊച്ചനിയന്‍.

അതേ വര്‍ഷം കോഴിക്കോട് താമരശ്ശേരി ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി ആന്‍ഡ്രൂസിനെ കെ.എസ്.യു- എം.എസ്,എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി,

2012 മാര്‍ച്ച് 18ന് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജന്‍

ഒടുവില്‍ ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ ധീരജ് രാജേന്ദ്രന്‍

കെ.എസ്.യുക്കാരുടെ മണ്‍കൂനകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടെന്ന് വെറുതെ പ്രാസമൊപ്പിച്ച് പറയുകയല്ല ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് ചെയ്യേണ്ടത്. ഇനി ഒരു പ്രവര്‍ത്തകനും ക്യാമ്പസില്‍ കത്തിയെടുത്ത് പോകില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു വേണ്ടിയിരുന്നത്. കാരണം പേനയാണ് വിദ്യാര്‍ത്ഥിയുടെ ആയുധം, കത്തിയല്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT