CUE SPECIAL

‘മെട്രോ നഗരത്തില്‍ പുഴുക്കളേപ്പോലെ ഞങ്ങള്‍ ചിലരുണ്ട്’

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

നഗരത്തിന്റെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളുമായാണ് തെരഞ്ഞെടുപ്പ് ദിനത്തിലെ മഴ കൊച്ചിയിലെ കരിത്തലപ്പറമ്പ്, കമ്മട്ടിപ്പാടം, ഉദയാ കോളനികളിലെ വീടുകളിലേക്കെത്തിയത്. കരിത്തലപ്പറമ്പ് കോളനിയില്‍ മാത്രം 49 കുടുംബങ്ങള്‍ മലിനജലത്തില്‍ കുതിര്‍ന്ന് പെട്ടുപോയി. അരക്കൊപ്പം അഴുക്കുവെള്ളത്തില്‍ മണിക്കൂറുകള്‍ തള്ളിനീക്കിയവര്‍ക്ക് ഇനിയും ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. വിസര്‍ജ്യക്കുഴലുകള്‍ ഓടയിലേക്ക് തുറന്നിടുന്നവരുടെ മാലിന്യങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് നഗരത്തിന്റെ അടിസ്ഥാന വര്‍ഗത്തിനാണ്. കരിത്തലപ്പറമ്പ്, കമ്മട്ടിപ്പാടം, ഉദയാ കോളനികളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് പകര്‍ച്ചവ്യാധി ഭീഷണിയില്‍ കഴിയുന്നത്. മെട്രോ നഗരത്തിനകത്ത് 180 ചതുരശ്ര അടിയില്‍ അപകടാവസ്ഥയിലായെ കെട്ടിടത്തില്‍ കുടുംബമായി ജീവിക്കുന്ന മനുഷ്യര്‍ തങ്ങള്‍ ഇപ്പോഴും 'അദൃശ്യരായി' ജീവിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT