മുഖ്യമന്ത്രിയെ കുറ്റാരോപിതനായി കുടുക്കുക എന്ന ഗൂഢാപദ്ധതി അന്വേഷണ ഏജന്‍സുകള്‍ക്കുണ്ടാകുന്നത് അവര്‍ രാഷ്ട്രീയ താല്‍പര്യത്തിന് വിധേയരാവുന്നത് കൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഷവന്‍ ദ ക്യുവിനോട് പറഞ്ഞു. അതിനെ നേരിടും. വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ല. സമ്പത്ത് തെറ്റായ രീതിയില്‍ സമാഹരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് നടപടി ഉണ്ടായിട്ടുള്ളു. ഏറ്റവും മികവാര്‍ന്ന സ്വീകാര്യതയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ട്. അതാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്ത്. അതിന്റെ യശസ്സിനെ ദുര്‍ബലപ്പെടുത്താന്‍ സൃഷ്ടിക്കപ്പെട്ട വിവാദങ്ങള്‍ക്കൊപ്പമല്ല ജനങ്ങള്‍ അണിനിരക്കുക. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിലപാടുകളുടെ ശരിക്കൊപ്പമാണ് അവരുണ്ടാകുക.