പതിനൊന്നാമത് കേരള പ്രൈഡ് മാര്‍ച്ച് നടക്കുമ്പോള്‍ അതിന് ഒരുപാട് ക്വിയര്‍ മനുഷ്യര്‍ ജീവനും ജീവിതവും ത്യജിച്ചതിന്റെ ചരിത്രം കൂടിയുണ്ട്. കൊല്ലത്ത് വെച്ച് പ്രൈഡ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. 2010 ല്‍ കേരളത്തില്‍ പ്രൈഡ് മാര്‍ച്ച് തുടങ്ങുമ്പോള്‍ മാര്‍ച്ചിനെ നയിച്ച ഒരു ട്രാന്‍സ് വുമണ്‍ ഉണ്ടായിരുന്നു, സ്വീറ്റ് മരിയ. ആ മാര്‍ച്ച് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കൊല്ലപ്പെടുകയായിരുന്നു. സ്വീറ്റ് മരിയയുടെ നാടാണ് കൊല്ലം. മരിയക്ക് ശേഷവും കേരളത്തില്‍ ക്വിയര്‍ ആയ മനുഷ്യര്‍ കൊല്ലപ്പെട്ടു. അതില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു അനന്യ കുമാരി അലക്‌സിന്റെ മരണം. അനന്യയും കൊല്ലം സ്വദേശിനിയായിരുന്നു.
പേടി കാരണം സ്വന്തം സെക്ഷ്വല്‍ ഐഡന്റിറ്റി തുറന്ന് പറയാന്‍ കഴിയാത്ത എത്രയോ മനുഷ്യര്‍ എല്ലാം മറന്ന് സന്തോഷിക്കുന്ന, സ്‌നേഹം പങ്കുവെക്കുന്ന ഇടമാണ് പ്രൈഡ് മാര്‍ച്ച്. കാരണം ഇവിടെ ആരും ആരെയും ജഡ്ജ് ചെയ്യില്ല എന്ന ഉറപ്പ് അവര്‍ക്കുണ്ട്.