സോണി എന്റർടൈമെന്റ് എന്ന കമ്പനി കേൾക്കാത്തവരായി ആരും ഉണ്ടാവില്ല. നമ്മുടെ ചെറുപ്പ കാലങ്ങളിൽ കാർട്ടൂണുകൾ സിനിമകൾ തുടങ്ങി പുതിയ കാഴ്ചകൾ തന്ന സോണിയും ഇന്ത്യൻ കമ്പനിയായ സീ യും ലയിക്കാൻ പോകുന്നു എന്ന വാർത്ത കൗതുകത്തോടെയാണ് കേട്ടത് . എന്നാൽ ആ കൗതുകം അവസാനിച്ചിരിക്കുകയാണ്. 2021 ൽ തുടങ്ങി രണ്ട് വർഷത്തിലേറെ നീണ്ട ലയന ചർച്ചകളുടെ കാലാവധി അവസാനിച്ചതോടെ സോണി ഏകപക്ഷീയമായി ലയനത്തിൽ നിന്ന്' പിന്മാറി.
1000 കോടി ഡോളറിന്റെ വമ്പൻ ലയനമാണ് ഇതോടെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടത്. 26 ചാനലുകളാണ് ഇന്ത്യയിൽ മാത്രം സോണിക്കുള്ളത്. 45 ചാനലുകൾ സീ എന്റർടൈമെന്റിനും. ഇരുവരും ലയിക്കുന്നതോടെ ഒ ടി ടി രംഗത്തും ചാനൽ രംഗത്തും പുത്തൻ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. തങ്ങളിൽ ആര് കമ്പനിയുടെ മേധാവി സ്ഥാനത്തു വരും എന്നതിൽ തീരുമാനമുണ്ടാവാത്തതാണ് ലയനം ഉപേക്ഷിക്കാൻ കാരണമായി പുറത്തു വരുന്ന വാർത്ത. കരാറിൽ നിന്ന് പിൻമാറിയത് കൂടാതെ' ടെർമിനേഷൻ ഫീസായി 90 മില്യൺ ഡോളറാണ് സോണി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സോണിയെ ചുമ്മാ വിടാൻ സീയും ഉദ്ദേശിക്കുന്നില്ല കരാർ അവസാനിക്കുന്നതിന് മുന്നേ പിന്മാറിയതിന് നിയമനടപടിയിലേക്ക് കടന്നിരിക്കയാണ് സീ