conversation with maneesh narayanan

വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള പക അതിരുവിടുന്നു, 24 ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കിയത് എങ്ങനെ? ശ്രീകണ്ഠന്‍ നായര്‍ പറയുന്നു

മനീഷ് നാരായണന്‍

കേരളത്തില്‍ പത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ നല്ല ബന്ധമുണ്ടെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ശത്രുത അതിരു വിടുന്നുവെന്ന് 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണഠന്‍ നായര്‍. മറ്റൊരു വാര്‍ത്താമുറിയിലും 24 എന്ന പേര് പറയില്ല. ചാനലുകളുടെ പേര് പറഞ്ഞതു കൊണ്ടൊന്നും അത് രക്ഷപ്പെടാന്‍ പോകുന്നില്ല. ചാനലുകള്‍ തമ്മിലുള്ള വൈരാഗ്യം കുറയ്ക്കുന്നതിനായി താന്‍ കുറേയേറെ യത്‌നിച്ചെങ്കിലും പരാജയപ്പെട്ടു. ചാനലുകളിലുള്ളവര്‍ തമ്മില്‍ വലിയ പകയാണ്. പത്രത്തിലുള്ളവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെങ്കില്‍ ചാനലുകളിലുള്ളവര്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല. പക എന്തിനാണെന്ന് അറിയില്ല. ആളുകള്‍ അണുവിട മാറാന്‍ തയ്യാറാകുന്നില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ബാര്‍ക്ക് റേറ്റിംഗില്‍ 24 ഏഷ്യാനെറ്റിന് മേല്‍ വന്നു. ഏഷ്യാനെറ്റ് തന്റെ കളരിയാണ്. അത് എന്നും മുന്നില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും ശ്രീകണ്ഠന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം

മമ്മൂട്ടിയും മോഹൻലാലും ചാക്കോച്ചനും ഫഹദും; മഹേഷ് നാരായണൻ ചിത്രം തുടങ്ങുന്നു; മലയാളത്തിന്റെ മെ​ഗാ സിനിമ

SCROLL FOR NEXT