വാരിയംകുന്നനെ ഹിന്ദുവിരുദ്ധനാക്കി ചിത്രീകരിച്ചത് ബ്രിട്ടീഷ് ഭരണകൂടം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ കണ്ട് വാരിയംകുന്നന്റെ പേരമകള്‍ പറഞ്ഞത് മറക്കാനാകില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രഗ്രന്ഥമായ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എഴുതിയ റമീസ് മുഹമ്മദുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം കാണാം.
വാരിയംകുന്നന്‍ ഒരു ഹിന്ദു ശത്രുതയും പുലര്‍ത്തിയില്ല
മഞ്ചേരി പ്രഖ്യാപനത്തില്‍ വാരിയംകുന്നന്‍ പറഞ്ഞത് ഇവിടെ ഹിന്ദുവും മുസ്ലിമും ഇല്ല മനുഷ്യരേ ഉള്ളൂ എന്നാണ്. 1100 ഹിന്ദു സൈനികര്‍ അദ്ദേഹത്തിന്റെ വെള്ളനേഴി സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. തുവൂര്‍ കിണറിന്റെ സത്യാവസ്ഥയടക്കം ഈ പുസ്തകത്തില്‍ പരിശോധിക്കുന്നുണ്ട്