conversation with maneesh narayanan

പ്രൊഫഷനോടുള്ള ഇഷ്ടം കൊണ്ടാണ് തിരികെ വന്നത്, പേഴ്സണൽ ട്രാജഡി കൊണ്ട് ജോലി ചെയ്യാതിരിക്കാനാകില്ലല്ലോ : ഭാവന അഭിമുഖം

മനീഷ് നാരായണന്‍

അഭിനയം എന്ന പ്രൊഫഷനോടുള്ള താത്പര്യമാണ് തന്നെ വീണ്ടും സിനിമയിലേക്ക് എത്തിച്ചതെന്ന് നടി ഭാവന. പതിനഞ്ച് വയസ് മുതല്‍ ഇന്‍ഡസ്ട്രിയിലുള്ള തനിക്ക് ഒരിക്കല്‍പോലും മറ്റൊരു പ്രൊഫഷനിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, പേഴ്‌സണല്‍ ട്രാജഡിയില്‍ നിന്നൊരു തിരിച്ചുവരവ് എന്നതിലുപരി ജോലിയോടുള്ള ഇഷ്ടത്തിന് മേലാണ് അഞ്ചുവര്‍ഷത്തിന് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയുള്ള മടക്കമെന്നും ഭാവന പറഞ്ഞു. ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

ഭാവനയുടെ വാക്കുകള്‍:

എനിക്ക് ഇഷ്ടമുള്ള തൊഴിലാണ് അഭിനയം, ആ ഒരിഷ്ടമില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും തിരിച്ചുവരില്ലായിരുന്നു. എനിക്ക് ആ പേഴ്‌സണല്‍ ട്രാജഡിയുണ്ടായില്ലായിരുന്നു എങ്കിലും അതാകുമായിരുന്നു എന്റെ തീരുമാനം. എനിക്ക് അറിയാവുന്നവര്‍ തന്നെ, എത്രയോപേര്‍ ഒരു ഘട്ടത്തില്‍ ഇനി സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞുപോകുന്നു. അവര്‍ക്ക് ആ ഇഷ്ടമില്ലാതാകുമ്പോഴാണ് പോകുന്നത്. ആ തീരുമാനത്തില്‍ അവര്‍ ഹാപ്പിയാണ്. പക്ഷേ എന്റെ താത്പര്യം അഭിനയത്തിലാണെന്ന് ഞാന്‍ ഇക്കാലംകൊണ്ട് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് എന്റെ മടക്കം.

വീട്ടിലിരുന്ന കുറച്ചുകാലം അടുത്തതെന്ത് എന്നായിരുന്നു മനസില്‍, പതിനഞ്ച് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയതാണ്. എനിക്കിതല്ലാതെ വേറൊന്നുമറിയില്ല. ചെറിയ കുട്ടിയായിരുന്നപ്പോഴേ ഒരു സിനിമാ നടിയാകണം, അഭിനയിക്കണം എന്നൊക്കെയായിരുന്നു ഉള്ളില്‍. ഒരിക്കല്‍പോലും മറ്റൊരു പ്രൊഫഷനിലേക്ക് പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞതോടെയാണ് സിനിമയിലേക്ക് വന്നത്, സിനിമകള്‍ ചെയ്തുകൊണ്ടിരിക്കെയാണ് പ്ലസ് ടു കംപ്ലീറ്റ് ചെയ്തത്. അതിനുശേഷം പഠിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും ജോലിക്ക് പോകാനുള്ള വിദ്യാഭ്യാസവും എനിക്കില്ല. അതെല്ലാം ഈ തീരുമാനത്തില്‍ ഘടകമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT