BINGE WATCH

ഫ്ളൈറ്റ് പ്രമേയമാക്കിയ മൂന്ന് വെബ് സീരീസുകൾ | 3 Webseries to watch | Binge Watch | Cue Studio

വി എസ് ജിനേഷ്‌

ഒരു വിമാന യാത്രയിൽ എന്ത് സംഭവിക്കാനാണ്. ഒരു വിമാനത്തിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷവും ദുഖവുമെല്ലാം ഉള്ളിൽ കൊണ്ട് നടക്കുന്ന കുറച്ച് മനുഷ്യർ മണിക്കൂറുകൾ നീണ്ട ഒരു യാത്ര നടത്തുമ്പോൾ അതിൽ എന്ത് സംഭവിക്കാനാണ്. ഭൂമിയിൽ സംഭവിക്കാത്ത എന്താണ് ആകാശത്ത് സംഭവിക്കുക, അതിൽ തന്നെ അപ്രതീക്ഷിതമായിട്ടെന്തായിരിക്കും ഉണ്ടാവുക. വെബ് സീരീസ് ആരാധകർക്ക് ഇടയിൽ ഇങ്ങനെ ഒരു ചോദ്യമില്ല, ഫ്ലൈറ്റ് പ്രമേയമാകുന്ന, അല്ലെങ്കിൽ വിമാന യാത്ര പ്രമേയമാകുന്ന സീരീസുകളെന്നാൽ തന്നെ അവിടെ അൺപ്രഡിക്ടബിളിറ്റി മാത്രമാണ്. ട്വിസ്റ്റുകൾ അവിടെ ചിലപ്പോൾ കണ്ടു മടുത്തു കാണും, പുതിയതൊന്നില്ലെങ്കിൽ അവരെ ഞെട്ടിക്കുക കൂടി പ്രയാസമാണ്.

ഈ അടുത്തായി ആപ്പിൾ ടിവി പ്ലസ്സിൽ റിലീസ് ചെയ്ത ഹൈജാക്ക് എന്ന മിനി സീരീസ് സോഷ്യൽ മീഡിയയിൽ കേരളത്തിലെ ആരാധകർക്ക് ഇടയിലും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ഒരു കഥാപാത്രം മലയാളം പറയുന്നു എന്നതൊക്കെ ഒരു ക്യൂരിയോസിറ്റിയായി പലർക്കും തോന്നുകയും അത് സീരീസ് കാണാൻ കാരണമാവുകയും ചെയ്തിരുന്നു. ഹൈജാക്ക് മുൻനിർത്തി ഫ്ലൈറ്റ് പ്രമേയമാക്കിയ പ്രധാനപ്പെട്ട രണ്ട് സീരീസുകൾ കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ് ഇന്ന് ബിഞ്ച് വാച്ച്.

ഹൈജാക്ക്

ഹൈജാക്ക്, പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ഹൈജാക്കാണ് ഇഡ്രിസ് എൽബ പ്രധാന കഥാപാത്രമായെത്തുന്ന ഈ സീരീസിന്റെ പ്രമേയം. മണിക്കൂറുകൾ മാത്രം നീണ്ട ഒരു യാത്രയിലെ ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യപ്പെടുന്നു. അതും ഈ കാലഘട്ടത്തിൽ. ഹൈജാക്ക് ചെയ്തവർ എന്തിന് ഇത് ചെയ്യുന്നുവെന്ന് പറയുന്നില്ല, ‍ഡിമാന്റ്സിനെക്കുറിച്ച് സംസാരിക്കുന്നില്ല, ഫ്ലൈറ്റുമായി മറ്റൊരിടത്തേക്കും കടന്ന് കളയുന്നില്ല. എങ്ങോട്ടാണോ ആ ഫ്ലൈറ്റ് പോയ്ക്കൊണ്ടിരുന്നത് അങ്ങോട്ടക്ക് തന്നെ പോയ്ക്കൊണ്ടിരിക്കുന്നു. ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം എപ്പോഴും ഭൂമിയുള്ളവരുടെ പേടിസ്വപ്നമാണ്, മറ്റൊരു സെപ്തംബർ 11 സംഭവിച്ചേക്കാമെന്ന ഭയം കൊണ്ട് താഴെയുള്ളവരുടെ ജീവന് ആകാശത്തെ യാത്രക്കാരുടെ ജീവനേക്കാൾ വില അവർ കൽപ്പിക്കുകയും ചെയ്യുന്നു. ഈ വസ്തുത ക്രിയേറ്റ് ചെയ്യുന്ന ടെൻഷൻ, ഫ്ലൈറ്റിലെ ഹൈജാക്കേഴ്സും യാത്രക്കാരും തമ്മിലുള്ള കോൺഫ്ലിക്ട്, ഒരു ഇന്റർനാഷ്ണൽ ഫ്ലൈറ്റ് രാജ്യങ്ങൾ പിന്നിടുന്ന പ്രോസസ് തുടങിയവയെല്ലാം ഹൈജാക്ക് പറയുന്നുണ്ട്. പ്രേകഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലറല്ലെങ്കിലും സീരീസ് പ്രേമികൾക്ക് കാണാവുന്ന മിനി സീരീസുകളിലൊന്നാണ് ഹൈജാക്ക്.

മാനിഫസ്റ്റ്

ആകാശത്തേക്ക് പറന്നുയരുന്ന ഒരു ഫ്ലൈറ്റിൽ കേറുന്നവർക്ക് എല്ലാം ലക്ഷ്യസ്ഥാനത്തെത്തി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും. ബന്ധുക്കളെ കാണാായിരിക്കും, ജോലിയിൽ പ്രവേശിക്കാനായിരിക്കും, വീട്ടിലെത്തി ജോലികൾ തുടരേണ്ടതുണ്ടാവാം, എന്നാൽ ആ വിമാനം വൈകിയാലോ.... വൈകുക എന്ന് പറഞ്ഞാൽ അരമണിക്കൂറോ, ഒരു മണിക്കൂറോ ഒരു ദിവസമോ, രണ്ട് ദിവസമോ അല്ല, മാസങ്ങൾ കടന്ന് പോയി, വർഷങ്ങൾ കടന്ന് പോകുന്ന വിധത്തിൽ വൈകിയാലോ, ആകാശത്തേക്ക് പറന്നുയർന്ന വിമാനം അഞ്ച് വർഷത്തിന് ശേഷമാണ് ലാൻഡ് ചെയ്യുന്നതെങ്കിലോ, ഈ കാലയളവിലൊന്നും ആ വിമാനം എവിടെ പോയെന്ന് ഭൂമിയിലുള്ളവർക്ക് യാതൊരു അറിവുമില്ല, അതിലെ യാത്രക്കാർക്ക് എന്ത് സംഭവിച്ചെന്നും യാതൊരു അറിവുമില്ല, ഉറ്റവരെ നഷ്ടപ്പെട്ട അവർ ജീവിതം മുന്നോട്ട് നയിച്ചു, പക്ഷേ ഒന്നും സംഭവിക്കാത്ത പോലെ, തങ്ങളുടെ ഫ്ലൈറ്റ് ലേറ്റായത് മനസിലാക്കാൻ കഴിയാത്ത യാത്രക്കാരോ, അവരുടെ നിത്യ ജീവിതത്തിലേക്ക് ലാൻഡ് ചെയ്യുകയും ചെയ്യുന്നു,. ഇതാണ് മാനിഫസ്റ്റ് എന്ന പ്ലോട്ടിന്റെ പ്രമേയം.

ലോസ്റ്റ്

ഫ്ലൈറ്റ് പ്രമേയമക്കിയ സീരീസുകൾ പറഞ്ഞാൽ, അതിൽ കടുത്ത സീരീസ് ആരാധകരെ ത്രില്ലടിപ്പിക്കാൻ പുതിയതെന്തെങ്കിലും എപ്പോഴും വേണമെന്ന് ആദ്യമേ പറഞ്ഞില്ലേ, അതിന് കാരണം ടെലിവിഷൻ സീരീസുകൾക്കിടയിലുള്ള ഒരു ​ഗോട്ട് ആണ്. ലോസ്റ്റ്. നിങ്ങൾ സീരീസ് ആരാധകരാണെങ്കിൽ ആ പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകണം. അല്ലെങ്കിൽ ആ പേര് കേൾക്കാതെ നിങ്ങൾ ഒരു പൂർണ്ണ സീരീസ് ഫാനാകുന്നുമില്ല. ഒരു ദ്വീപിൽ തകർന്ന് വീഴുന്ന ഒരു വിമാനത്തെക്കുറിച്ചും, പുറം ലോകവുമായി ബന്ധം സ്ഥാപിക്കാൻ കഴിയാതെ ആ ദ്വീപിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അതിലെ കുറച്ച് യാത്രക്കാരെക്കുറിച്ചുമാണ് ലോസ്റ്റ് പറയുന്നത്. ലോകത്തിന് അറിയാത്ത ഒരു ദ്വീപ്, മാന്ത്രിക ശക്തികളുള്ള, പുറം ലോകമറിയാതെ ഒരു കമ്മ്യൂണിറ്റി ജീവിച്ച് പോകുന്ന ഒരു ദ്വീപ്, അതിനകത്താണ് എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു കൂട്ടം മനുഷ്യർ ജീവിതം തുടരുന്നത്. 121 എപ്പിസോഡുകളുള്ള ലോസ്റ്റ് കണ്ട് തീർക്കുക എന്ന് പറഞ്ഞാൽ അത് അതിൽ പൂർണമായും ഇഷ്ടമാകുന്നവർക്ക് മാത്രമേ കഴിയു. എന്നാൽ ആ 121 എപ്പിസോഡ് കണ്ട് പൂർത്തിയാക്കിയാൽ ഓരോ കഥാപാത്രങ്ങളും, ഓരോരുത്തരുടെയും കഥയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതമാകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT