ടൊയോട്ട തങ്ങളുടെ ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു. 2020 ഏപ്രിലോടെ ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ ടൊയോട്ട ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഡീസല്‍ പതിപ്പുകളുടെ ഉത്പാദനം ക്രമേണ അവസാനിപ്പിച്ച് ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ വാഹനങ്ങളിൽ ശ്രദ്ധ കേന്ദീകരിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സിഎന്‍ജി, ഇലക്‌ട്രിക്ക് വാഹനങ്ങളെയും വരും കാലങ്ങളിൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.നിലവിൽ ടൊയോട്ടയുടെ 85 ശതമാനവും ഡീസല്‍ വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 2019 ജനുവരി മുതല്‍ 2019 സെപ്തംബര്‍ വരെ ഏകദേശം ഒരു ലക്ഷത്തിനടുത്ത് വാഹനങ്ങൾ കമ്പനി നിരത്തിലെത്തിച്ചു.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ, റെനോ എന്നിവരെല്ലാം തങ്ങളുടെ ചെറിയ ഡീസല്‍ കാറുകള്‍ നിര്‍ത്തുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം പ്രീമിയം നിരയിലെ വാഹനങ്ങളുടെ വില്‍പ്പന തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകളിലെ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന തുടരാണ് ടൊയോട്ടയുടെ തീരുമാനം. കമ്പനിയുടെ ഏറ്റവും ജനപ്രീതി ആർജ്ജിച്ച മോഡലുകൾ ആണിത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം