Auto

റെക്കോര്‍ഡ് ഉല്‍പ്പാദന വളര്‍ച്ചയില്‍ മാരുതി 

THE CUE

എട്ടു മാസങ്ങൾക്ക് ശേഷം മികച്ച ഉത്പാദന വളർച്ച നേടിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന കമ്പനിയായ മാരുതി സുസുക്കി. എട്ട് മാസത്തിന് ശേഷം   4.5 ശതമാനം വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. ഒക്ടോബറിൽ കമ്പനി നല്ല വിൽപ്പന വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിലെ വിൽപ്പനയിൽ ഉണ്ടായ വർധനവാണ് നവംബറിലെ ഉൽപ്പാദന വളർച്ച കൂട്ടാൻ കമ്പനിയെ സഹായിച്ചത്. ജനപ്രിയമായ ചില മോഡലുകളിൽ ആകർഷകമായ ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചതും
ഉത്സവ സീസണിലെ ശക്തമായ വിൽപ്പനയുമാണ് മാരുതി സുസുകിയ്ക്ക് നവംബർ മാസത്തിൽ ഉൽ‌പാദന എണ്ണത്തിൽ വളർച്ച രേഖപ്പെടുത്താൻ ഗുണകരമായത്. തുടർച്ചയായി എട്ട് മാസത്തോളം  പിന്നോക്കം നിന്നതിന് ശേഷമാണ് കമ്പനിയുടെ തിരിച്ച് വരവ്.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി  നവംബറിൽ 141,834 യൂണിറ്റുകൾ നിർമ്മിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 135,946 യൂണിറ്റായിരുന്നു.  അതായത് ഒരു വർഷം കൊണ്ട് നേടിയത്  4.33 ശതമാനത്തിന്റെ വളർച്ച. ഉത്സവ സീസണിലെ ഡിമാൻഡ് പൂർത്തീകരിക്കുന്നതിന്, കമ്പനി ആകർഷകമായ ചില കിഴിവുകളും ആനുകൂല്യങ്ങളും നൽകിയിരുന്നു. ജനപ്രിയ മോഡലുകളായ വിറ്റാര ബ്രെസ്സ, സ്വിഫ്റ്റ് തുടങ്ങിയവയ്ക്ക്  1.5 ലക്ഷം രൂപയുടെ കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വ്യവസായത്തിലെ മാന്ദ്യത്തിനിടയിലും മാന്യമായ വിൽപ്പന നടത്താൻ കമ്പനിയെ സഹായിച്ചത്.

ഇതോടൊപ്പം  കോംപാക്റ്റ്, യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗങ്ങൾ ഇരട്ട അക്ക ഉൽപാദന വളർച്ചയും രേഖപ്പെടുത്തി.കോം‌പാക്റ്റ് വിഭാഗത്തിൽ സ്വിഫ്റ്റ്, ഡിസയർ, പുതിയ വാഗൺ ആർ, ബലേനോ, സെലെറിയോ, ഇഗ്നിസ്, ടൊയോട്ടയ്ക്ക് വിതരണം ചെയ്യുന്ന ഗ്ലാൻസ എന്ന് വിളിക്കപ്പെടുന്ന ബലേനോ എന്നിവ 18.83 ശതമാനം വർധിച്ച് 78,133 യൂണിറ്റായി.പാസഞ്ചർ വാഹനങ്ങളുടെ ഉത്പാദനം 3.67 ശതമാനം ഉയർന്ന് 139,084 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 134,149 യൂണിറ്റായിരുന്നു. ഒരേയൊരു വാണിജ്യ വാഹനമായ സൂപ്പർ കാരിയുടെ ഉത്പാദനം 53.03 ശതമാനമായി ഉയർന്നു.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT