Auto

സിഎന്‍ജി മോഡലുമായി ആള്‍ട്ടോ, വില, പെര്‍ഫോമന്‍സ് കൂടുതല്‍ വിവരങ്ങള്‍ 

THE CUE

2019 ആള്‍ട്ടോ സിഎന്‍ജി മോഡല്‍ വിപണിയിലെത്തി. 4.11 ലക്ഷം രൂപയാണ് പ്രാരംഭ LXI വകഭേദത്തിന് വില. ഉയര്‍ന്ന LXI (O) വകഭേദം 4.14 ലക്ഷം രൂപ വില വരും. പുതിയ സുരക്ഷാ, മലിനീകരണ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ഈ അടുത്തിടെയായിരുന്നു ആള്‍ട്ടോയെ മാരുതി പുതുക്കിയത് . ഭാരത് സ്റ്റേജ് നിലവാരത്തില്‍ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറുകള്‍ അവതരിച്ചതിന് പിന്നാലെയാണ് ആള്‍ട്ടോ സിഎന്‍ജിയുടെയും വരവ്. നേരത്തെ ഭാരത് സ്റ്റേജ് VI നിലവാരമുള്ള പുത്തന്‍ ആള്‍ട്ടോ പതിപ്പില്‍ നിന്നും '800' എന്ന പേര് മാറ്റുകയും ഹാച്ച്ബാക്കിന്റെ മുഖച്ഛായ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ സിഎന്‍ജി മോഡല്‍ എന്നുവരുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ കൂടുതല്‍ കരുത്താര്‍ജ്ജിച്ച മോഡലുമായി വിപണി കീഴടക്കാനുള്ള ഒരുക്കത്തിലാണ് ആള്‍്‌ട്ടോ.

മറ്റ് ആള്‍ട്ടോ പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ സിഎന്‍ജി പതിപ്പിന് 60,000 രൂപയോളം കൂടുതലാണ്. സിഎന്‍ജി കിറ്റുണ്ടെന്നതൊഴിച്ചാല്‍ കാറിന് കൂടുതല്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. 796 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി പതിപ്പിലും ഉണ്ടാകും. 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാന്‍ ആള്‍ട്ടോ സിഎന്‍ജിയ്ക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശവാദം.

പാസഞ്ചര്‍ സൈഡ് എയര്‍ബാഗിനൊപ്പമാണ് ആള്‍ട്ടോ സിഎന്‍ജി എത്തുന്നത് . പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം സ്പീഡ് മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും ബേസിക് ഫീച്ചറുകളായി സിഎന്‍ജി മോഡലിന് കമ്പനി നല്‍കുന്നുണ്ട്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, പവര്‍ സ്റ്റീയറിങ്, HVAC യൂണിറ്റ്, ഫ്രണ്ട് പവര്‍ വിന്‍ഡോ, ബാക്ക് ചൈല്‍ഡ് ലോക്കുകള്‍, റിമോട്ട് ബൂട്ട്, ബോഡി നിറമുള്ള മിററുകളും ഡോര്‍ ഹാന്‍ഡിലുകളും തുടങ്ങി ആള്‍ട്ടോയുടെ പൊതുവിശേഷങ്ങളെല്ലാം പുതിയ സിഎന്‍ജി പതിപ്പിലും കാണാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT