Auto

പറക്കും ടാക്സിയ്ക്കായി കൈകോർത്ത് ഊബറും ഹ്യൂണ്ടായിയും

THE CUE

നഗരങ്ങളിലെ ട്രാഫിക്കുകൾക്കും മറ്റും ഫലപ്രദമായ പരിഹാരമാർഗ്ഗം എന്ന നിലയിൽ പറക്കും ടാക്സി യാഥാർത്ഥ്യമാക്കാനായി പ്രശസ്ത വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയും ഊബറും ഒരുമിക്കുന്നു.
ഊബറിന്റെ എലിവേറ്റ് പ്രോഗ്രാമിൽ ചേരുന്ന ആദ്യത്തെ പ്രമുഖ വാഹന നിർമാതാക്കളാണ് ഹ്യൂണ്ടായ് മോട്ടോർ കമ്പനി. പങ്കാളിത്തത്തിന്റെ ഭാഗമായി ഊബറുമായി സഹകരിച്ച് എയർ വെഹിക്കിളുകൾ ഉണ്ടാക്കുമെന്നും അതിനൊപ്പം ലോജിസ്റ്റിക്ക് സർവ്വീസ്, എയർസ്പൈസ് സപ്പോർട്ട്, കണക്ഷൻസ്, ഗ്രൌണ്ട് ട്രാൻസ്പോർട്ട്, എന്നി കാര്യങ്ങൾ പദ്ധതിക്കായി ചെയ്യുമെന്നും ഹ്യൂണ്ടായി അധികൃതർ വ്യക്തമാക്കി.

ആഗോളതലത്തിൽ പാസഞ്ചർ കാറുകൾ നിർമ്മിച്ച പരിചയമുള്ള തങ്ങളുടെ ആദ്യത്തെ വാഹന പങ്കാളിയാണ് ഹ്യുണ്ടായ് എന്ന് ഉബർ എലിവേറ്റ് മേധാവി എറിക് ആലിസൺ പറഞ്ഞു. നിലവിലെ എയ്‌റോസ്‌പേസ് വ്യവസായത്തിൽ കാണാത്ത നിരക്കിൽ ഉബർ എയർ വാഹനങ്ങൾ നിർമ്മിക്കാനും ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ വിമാനം നിർമ്മിക്കാനും ഹ്യൂണ്ടായ്ക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഹ്യുണ്ടായിയുടെ നിർമ്മാണമേഖലയിലെ കഴിവിനെ ഉബെറിന്റെ ടെക്നോളജി പ്ലാറ്റ്‌ഫോമുമായി ചേർക്കുന്നത് പറക്കും ടാക്സി എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിറകുള്ള ഡിസൈൻ, ശബ്ദം കുറയ്ക്കൽ, എയറോഡൈനാമിക്സ്, സിമുലേഷൻ പരിശോധന എന്നിവയ്ക്കായി പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് ഉബർ എലിവേറ്റിന്റെ പൊതു ഗവേഷണ മാതൃകകൾ ഉപയോഗിക്കുന്ന 'പി‌എവി അഥവാ പേഴ്സണൽ എയർ വെഹിക്കിൾ  ആണ് ഉപയോഗിക്കാൻ പദ്ധതി. അർബൻ എയർ  മൊബിലിറ്റിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് നഗര ഗതാഗത സങ്കൽപ്പത്തെ മാറ്റി മറിക്കുമെന്ന് ഹ്യുണ്ടായി അധികൃതരും വ്യക്തമാക്കി.

ഹ്യൂണ്ടായിയിൽ നിന്നുള്ള കൺസെപ്റ്റ് വെഹിക്കിളിനെ മോഡൽ എസ്-എ 1 എന്നാണ് വിളിക്കുന്നത്. മണിക്കൂറിൽ 180 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാനുള്ള രീതിയിലാണ് ഈ ഡിസൈൻ. 100% ഇലക്ട്രിക് ആയിരിക്കും ഇതെന്നും റീചാർജ് ചെയ്യുന്നതിന് അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ സമയം മതിയെന്നു മാണ് കമ്പനി പറയുന്നത്. ഒരു എയർഫ്രെയിമിന് ചുറ്റും ഒന്നിലധികം റോട്ടറുകളും പ്രൊപ്പല്ലറുകളും വച്ചിട്ടുള്ള ഡിസ്ട്രീബ്യൂട്ടഡ് ഇലക്ട്രിക് പ്രൊപ്പൽ‌ഷൻ സിസ്റ്റമാണ് ഇതിനുള്ളത്. ഇത് ശബ്‌ദം കുറയ്ക്കുകയും എല്ലാ ഭാഗത്തേക്കും പ്രൊപ്പല്ലറുകൾ വച്ചുകൊണ്ട് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആളില്ലാ ട്രാഫിക് മാനേജ്മെന്റ് ആശയങ്ങൾ, ആളില്ലാ ആകാശ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി നാസയുമായി ഇതിനോടകം കമ്പനി കരാർ വച്ചു കഴിഞ്ഞു.  ആദ്യ എയർ ടാക്സി സർവീസുകൾ 2023 ൽ ആരംഭിക്കാനാകുമെന്നാണ് ഉബർ പ്രതീക്ഷിക്കുന്നത്.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT