Tech

എറ്റേര്‍ണ വീഡിയോ അവതരിപ്പിച്ച് എക്‌സ് ടി 30; മിറര്‍ലെസ്സുകളില്‍ മുമ്പനാകാന്‍ ഫ്യുജി 

THE CUE

ജപ്പാന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി ,ഫ്യുജിഫിലിമിന്റെ ഏറ്റവും പുതിയ ക്യാമറയാണ് എക്‌സ് ടി 30. ചിത്രങ്ങളുടെ മികവിലും ക്യാമറ ബോഡിയുടെ വലിപ്പത്തിലും വ്യാകുലരാകുന്ന ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യംവെച്ചാണ് ഫ്യുജിഫിലിം എക്‌സ് ടി 30 യുടെ നിര്‍മ്മാണം. 2019 ഫെബ്രുവരിയിലാണ് എക്‌സ് ടി 30 എന്ന ക്യാമറയെപ്പറ്റി ഫ്യുജിഫിലിം ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടത്. ഫ്യുജിഫിലിം എക്‌സ് ടി 3 ,എക്‌സ് ടി 20 എന്നീ ക്യാമറകളുമായി ഒട്ടേറെ സാമ്യതകള്‍ ഉണ്ടെങ്കിലും ഏറെ സവിശേഷതകള്‍ എക്‌സ് ടി 30ക്ക് അവകാശപ്പെടാനുണ്ട്.

26 മെഗാ പിക്‌സല്‍(എ.പി.എസ്.സി) എക്‌സ് ട്രാന്‍സ് ഫോര്‍ത്ത് ജെനറേഷന്‍ സെന്‍സര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. ഫ്യുജിഫിലിം എക്‌സ് സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ഇമേജ് പ്രോസസര്‍ തന്നെയാണ് എക്‌സ് ടി 30 യിലും കാണാന്‍ കഴിയുക. സെന്‍സറില്‍ 100 ശതമാനം ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസിംഗ് പവറാണ് എക്‌സ് പ്രോസസറിലൂടെ കമ്പനിക്ക് അവതരിപ്പിക്കുന്നത്. എറ്റേര്‍ണ വീഡിയോ എന്ന പുതിയ ഫങ്ങ്ഷനാണ് മറ്റൊരു പ്രധാന സവിശേഷത. വീഡിയോകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ഇത് സഹായിക്കും എന്നാണ് കമ്പനിയുടെ വാദം.

മറ്റ് മോഡലുകളേക്കാള്‍ കൂടുതല്‍ മോണോക്രോം ഫങ്ങ്ഷനുകളും എക്‌സ് ടി 30 യില്‍ ഫ്യുജിഫിലിം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 20 ഫ്രെയിം പെര്‍ സെക്കന്റ് മാക്‌സിമം ഷട്ടര്‍ ബര്‍സ്റ്റും എക്‌സ് ടി 30 യെ വ്യത്യസ്തമാക്കുന്നു. എക്‌സ് ടി 3 യില്‍ ഇത് മാക്‌സിമം 11 ഫ്രെയിം പെര്‍ സെക്കന്റായിരുന്നു. ക്യാമറ ബോഡിയിലേക്ക് വരികയാണെങ്കില്‍, ഫ്യൂജിഫിലിമിന്റെ തന്നെ എക്‌സ് ടി 20 യോട് ഒരുപാട് സാമ്യതയുണ്ട് എക്‌സ് ടി 30 ക്ക്. എക്‌സ് ടി 20 യുടെ അതേ ബാറ്ററിയും, 0.62 ഇന്റു മാഗ്നിഫിക്കേഷന്‍ ഉള്ള 2.36 മില്ല്യണ്‍ ഡോട്ട് ഒലെഡ് വ്യൂഫൈന്റര്‍ ഡിസ്‌പ്ലേയും തന്നെയാണ് എക്‌സ് ടി 30 യിലുമുള്ളത്.

380 ക്ലിക്കാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്, ബാറ്ററി യു.എസ്.ബി വഴി ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. കൂടാതെ ഒരു പോപ്പ് അപ്പ് ഫ്‌ളാഷ്, യു.എച്ച്.എസ് വണ്‍ സിംഗിള്‍ കാര്‍ഡ് സ്ലോട്ട്, 2.5 എം എം മൈക്രോഫോണ്‍ ജാക്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍. എക്‌സ് ടി 3 യിലുണ്ടായിരുന്ന റിയര്‍ കണ്ട്രോള്‍ ബട്ടണുകള്‍ എക്‌സ് ടി 30 യില്‍ ഇല്ല എന്നതാണ് മറ്റൊരു പ്രധാനകാര്യം . പകരം ഒരു എ.എഫ് ജോയ്‌സ്റ്റിക്ക് മാത്രമാക്കി ഇത് ചുരുക്കിയിട്ടുണ്ട്. ടില്‍റ്റിങ്ങ് ടച്ച് ഡിസ്‌പ്ലേയുടെ കൂടെ ഈ ജോയ്‌സ്റ്റിക്ക് കൂടെയുള്ളത് ഈ പ്രൈസ് റേഞ്ചില്‍ ഫോട്ടോഗ്രാഫര്‍മാരെ ആകര്‍ഷിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

യു എസ് ബി ടൈപ്പ് സിയില്‍ ഹെഡ്‌ഫോണും കണക്ട് ചെയ്യാവുന്ന തരത്തിലാണ് എക്‌സ് ടി 30 യുടെ സ്ലോട്ടിന്റെ നിര്‍മ്മാണം. മാത്രവുമല്ല കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴി ക്യാമറ, ഫോണുമായി കണക്ട് ചെയ്ത് ഫോട്ടോകള്‍ ജിയോ ടാഗ് ചെയ്യാം. ഇന്‍ ബോഡി സ്‌റ്റെബിലൈസേഷന്റെ അഭാവം ക്യാമറയുടെ പ്രധാന പോരായ്മകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ക്യു ബട്ടണിന്റെ സ്ഥാനമാണ് മറ്റൊരു പ്രശ്‌നം, വലത് ഭാഗത്തെ ഗ്രിപ്പില്‍ പെരുവിരലിനും ചൂണ്ടുവിരലിനും നടുവിലായാണ് ക്യു ബട്ടണ്‍ കൊടുത്തിരിക്കുന്നത്. ഇത് ആക്‌സസ് ചെയ്യാന്‍ നേരിയ ബുദ്ധിമുട്ടനുഭവപ്പെടും. 72,500 രൂപയാണ് ക്യാമറയുടെ വില.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT