whats app

‘പദ്ധതിയുപേക്ഷിച്ച് ഫെയ്‌സ്ബുക്ക്’, വാട്സ്ആപ്പില്‍ പരസ്യമില്ല  

THE CUE

വാട്ട്‌സ്ആപ്പിന്റെ കോഡില്‍ നിന്ന് പരസ്യ നിര്‍മ്മാണ പ്രോഗ്രാമിംഗ് ഒഴിവാക്കി ഫെയ്‌സ്ബുക്ക്. ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ഇനി പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്‍ 1.5 ബില്ല്യണ്‍ സജീവ ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്ലാറ്റ്ഫോമില്‍ പരസ്യങ്ങള്‍ കൊണ്ടുവരാന്‍ ഫേസ്ബുക്ക് വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വാട്സ്ആപ്പ് കോഡില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സൂചനകളുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വാട്സ്ആപ്പ് പരസ്യ കോഡ് ഒഴിവാക്കിയത്.

നീക്കം ചെയ്ത പരസ്യ നിര്‍മ്മാണ പ്രോഗ്രാമിംഗ് അടുത്ത കാലത്തൊന്നും തിരിച്ച് വരാന്‍ സാധ്യതയില്ലെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഫേസ്ബുക്കിന്റെ ആത്യന്തിക ലക്ഷ്യം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുക എന്നതായതിനാല്‍ വൈകിയാണെങ്കിലും പ്ലാറ്റ്ഫോമിലേക്ക് പരസ്യങ്ങള്‍ എത്തുമെന്ന് ഉറപ്പാണെന്നും ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 ല്‍ 22 ബില്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കിയത്. ഇതുവരെ പരസ്യങ്ങളൊന്നുമില്ലാതെ തുടക്കം മുതല്‍ തന്നെ സൗജന്യമായി ലഭിച്ച ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സ്ആപ്പ്. 2014 മുതല്‍ ഇന്നുവരെ വാട്സ്ആപ്പില്‍ നിന്നും ഫെയ്സ്ബുക്കിന് കാര്യമായ വരുമാനവും നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ എന്നെങ്കിലും ഫെയ്സ്ബുക്ക് ആപ്പില്‍ പരസ്യങ്ങള്‍ കൊണ്ടുവരുമെന്നുതന്നെയാണ് വിദഗ്ദരുടെ അഭിപ്രായം. വാട്സ്ആപ്പില്‍ പരസ്യങ്ങള്‍ കൊണ്ടുവരുന്നതിനെ ചൊല്ലി മാര്‍ക്ക് സക്കര്‍ബര്‍ഗും വാട്സ്ആപ്പ് സഹസ്ഥാപകനായ ജാന്‍ കൊമും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. വാട്സ്ആപ്പിനെ പരസ്യത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുക എന്നതായിരുന്നു ജാന്‍ കൊമിന്റെ ലക്ഷ്യം. ഇതിന് ഫേസ്ബുക്കും സക്കര്‍ബര്‍ഗും തയ്യാറാവാതെ വന്നപ്പോഴാണ് അദ്ദേഹം കമ്പനി വിട്ടിറങ്ങിയത്.

നിലവില്‍ സന്ദേശങ്ങള്‍ അയച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും ഒഴികെ ഫേസ്ബുക്കിലെ എഞ്ചിനീയര്‍മാര്‍ക്ക് പോലും കാണാന്‍ കഴിയാത്തവിധം ഫേസ്ബുക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലാണ് വാട്സ്ആപ്പ് പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്നത്. വാട്സ്ആപ്പില്‍ ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കൊണ്ടുവന്നാല്‍ പ്ലാറ്റ്ഫോമിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ കമ്പനിയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും ഇത് ഉപയോക്തൃ സ്വകാര്യതയെ കാര്യമായി ബാധിക്കുമെന്നുമാണ് ടെക് ലോകത്തെ വിലയിരുത്തല്‍.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT