Tech

ഉള്ളംകയ്യിലൊതുക്കാം,ഗോ പ്രോ ഹീറോയോട് മുട്ടാന്‍ ഡി.ജെ.ഐ ഓസ്‌മോ പോക്കറ്റ്

THE CUE

ചൈനയിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളായ ഡി.ജെ.ഐ പുറത്തിറക്കിയ ഹാന്‍ഡ്‌ഹെല്‍ഡ് മിനി സിനിമ ക്യാമറയാണ് ഡി.ജെ.ഐ ഓസ്‌മോ പോക്കറ്റ്. വലുപ്പം തീരെ കുറവാണെന്നതാണ് സാധാരണ ക്യാമറകളില്‍ നിന്ന് ഇതിനെ വത്യസ്തമാക്കുന്നത്. ഉള്ളംകയ്യിലൊതുങ്ങുന്ന സ്റ്റിക്ക് മാതൃകയിലാണ് ഓസ്‌മോ പോക്കറ്റിന്റെ നിര്‍മ്മാണം.

പ്രധാനമായും സോഷ്യല്‍മീഡിയ വീഡിയോ ചിത്രീകരണമാണ് ഡി. ജെ. ഐ ഓസ്‌മോ പോക്കറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാലും പ്രോഫഷണലുകള്‍ക്ക് ഇത് മികച്ചരീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഗോ പ്രോ ഹീറോ ക്യാമറകളാണ് ഡി. ജെ. ഐ ഓസ്‌മോ പോക്കറ്റിന്റെ പ്രധാന എതിരാളികള്‍.

28.6 എം എം നീളവും 36.9 എം എം വീതിയും 121.9 എം എം ഉയരവും മാത്രമാണ് ഓസ്‌മോ പോക്കറ്റിന്റെ വലിപ്പം. ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വച്ച് 3 ആക്‌സിസ് സ്റ്റെബിലൈസേഷന്‍ ഉള്‍പ്പെടുത്തിയ ഏറ്റവും ചെറിയ ക്യാമറയാണ് ഓസ്‌മോ പോക്കറ്റ്. സ്റ്റിക്ക് ആകൃതിയിലുള്ള ബോഡിയുടെ മുകള്‍ ഭാഗത്തായാണ് 3 ആക്‌സിസ് ഗിംബല്‍ സെറ്റ് ചെയ്തിരിക്കുന്നത്. 1/2.3 ഇഞ്ച് ടെപ്പ് സിമോസ് സെന്‍സറാണ് ഓസ്‌മോ പോക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

12 മെഗാപ്പിക്‌സലാണ് ഇമേജ് ക്വാളിറ്റി. 80 ഡിഗ്രീ ഫിക്‌സഡ് ഫീല്‍ഡ് ഓഫ് വ്യൂ ലെന്‍സാണ് ഓസ്‌മോ പോക്കറ്റിലുള്ളത്. സാധാരണ ക്യാമറയിലെ 26 എം എം ലെന്‍സിന് തുല്യമാണിത്. 1 / 8000 ആണ് മാക്‌സിമം ഷട്ടര്‍സ്പീഡ്. ഷൂട്ട് ചെയ്യാന്‍ പറ്റുന്ന മാക്‌സിമം ഇമേജ് സൈസ് 4000 ബൈ 3000 പിക്‌സലാണ്. വീഡിയോ കൂടാതെ സ്റ്റില്‍ ഇമേജും ഓസ്‌മോ പോക്കറ്റില്‍ എടുക്കാം. പനോരമ, ടൈംലാപ്‌സ്, മോഷന്‍ലാപ്‌സ്, സ്ലോമോഷന്‍ എന്നിവയും സാധ്യമാണ്.

ബോഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഡാപ്റ്റര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്തും ഓസ്‌മോ പോക്കറ്റ് പ്രവര്‍ത്തിപ്പിക്കാം. 4കെ അള്‍ട്രാ എച്ച്ഡി, ഫുള്‍ എച്ച്ഡി എന്നിവയാണ് വീഡിയോ ഫോര്‍മ്മാറ്റുകള്‍. 4 കെ അള്‍ട്രാ എച്ച്ഡിയില്‍ 3840*2160 പിക്‌സലും ഫുള്‍ എച്ച്ഡിയില്‍ 1920*1080 പിക്‌സലുമാണ് റെസല്യൂഷന്‍. ഫെയ്‌സ് ട്രാക്കിംഗ് ആക്ടീവ് ട്രാക്കിംഗ് എന്നിവയാണ് മറ്റ് സവശേഷതകള്‍.

എക്‌സ്‌റ്റെന്‍ഡര്‍ റോഡ് ഉപയോഗിച്ച് സെല്‍ഫി മോഡിലാക്കിയാല്‍ ഓസ്‌മോ ഫെയ്‌സ് ട്രാക്കിംഗ് തുടങ്ങും. സ്റ്റിക്ക് പോലുള്ള ബോഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരിഞ്ച് ടച്ച് സ്‌ക്രീല്‍ തൊട്ടുകൊണ്ട് ഒബ്ജക്ട് ട്രാക്കിംഗ് ആക്ടീവേറ്റ് ചെയ്യാം. 875 എം ഏ എച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.73 മിനിറ്റ് ചാര്‍ജ്ജില്‍ 140 മിനിറ്റ് ബാറ്ററി ബാറ്ററി ബാക്കപ്പാണ് കമ്പനി അവകാശപ്പെടുന്നത്.

32000 രൂപയാണ് വില. അതേസമയം വില അധികമാണെന്ന വിലയിരുത്തലുമുണ്ട്. സെറ്റപ്പ് ടൈമാണ് മറ്റൊരു പ്രത്യേകത. 3 ആക്‌സിസ് ഗിംബല്‍ സെറ്റ് ചെയ്യാനെടുക്കുന്നതിന്റെ അഞ്ചിലൊരംശം സമയമാണ് ഓസ്‌മോ പോക്കറ്റിന്റെ സെറ്റപ്പ് ടൈം. വാട്ടര്‍പ്രൂഫല്ല എന്നതാണ് പ്രധാന പോരായ്മ. ഗോ പ്രോ ഹീറോ ക്യാമറയെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ് തന്നെയാണിത്. മറ്റൊരു പ്രധാന പോരായ്മ ഇതിന്റെ ബില്‍ഡ് ക്വാളിറ്റിയാണ്.

വളരെ ചെറിയ മോട്ടോറുകളാണ് ഓസ്‌മോ പോക്കറ്റിനുള്ളത് കുറച്ചധികം മര്‍ദ്ദം കൊടുത്താല്‍ ഈ മോട്ടോറുകള്‍ കേടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂ.എസ.്ബി സി പോര്‍ട്ട് ഉണ്ടെങ്കിലും അത് ക്യാമറ ബോഡിയുടെ അടിഭാഗത്താണ് ഇതിലും അസംതൃപ്തി പ്രകടിപ്പിക്കുന്നവരുണ്ട്. മറ്റേതെങ്കിലും ഒരു ഉപകരണം കണക്ട് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ക്യാമറ സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ വെക്കാന്‍ കഴിയില്ല എന്നതാണ് കാരണം. ഓസ്‌മോ പോക്കറ്റില്‍ ഇന്‍ബില്‍റ്റ് സ്പീക്കറില്ലെന്നതാണ് മറ്റൊരു പ്രശ്‌നം.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT