Tech

വികാരങ്ങള്‍ അളക്കാന്‍ സ്മാര്‍ട്ട് വെയറബിള്‍സ്; തെര്‍മോക്രോമിക് ടെക്‌നോളജി വഴിയുള്ള പരീക്ഷണം വിജയമെന്ന് ശാസ്ത്രലോകം 

THE CUE

ഉപയോക്താവിന്റെ ഉറക്കം, നടത്തം, ഊര്‍ജ്ജം എന്നിവയൊക്കെ അളക്കുന്ന സ്മാര്‍ട്ട് വെയറബിള്‍സ് നമ്മള്‍ കണ്ടുകഴിഞ്ഞു. ഓരോ ദിവസത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനം അറിയാന്‍ ഇവ വളരെ ഉപയോഗപ്രദവുമാണ്. ഇനിയെന്ത് എന്ന ചോദ്യം ഏതൊരു ഗാഡ്ജറ്റും നേരിടുന്നതുപോലെ സ്മാര്‍ട്ട് വെയറബിള്‍ ഡിവൈസുകളുടെ കാര്യത്തിലുമുണ്ട്. മനുഷ്യന്റെ വികാരങ്ങള്‍ അളന്ന് കാണിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് വെയറബിള്‍ ആണ് പുതിയ കണ്ടുപിടുത്തം.

വിഷാദരോഗമുള്ളവര്‍ക്കും, ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലെ സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലുള്ളവര്‍ക്കും വേണ്ടിയാണ് ശാസ്ത്രലോകം ഇത്തരത്തില്‍ ഒരു സ്മാര്‍ട്ട് വെയറബിള്‍ വികസിപ്പിക്കുന്നത്. ഇത്തരം മനോനിലയിലെത്തുമ്പോള്‍ നിറം മാറാന്‍ കഴിയുന്ന അല്ലെങ്കില്‍ ചൂടാവാന്‍ കഴിയുന്ന ഒരു ഗാഡ്ജറ്റ് ഉണ്ടെങ്കില്‍ മുന്നറിയിപ്പിലൂടെ നിരവധി പേരെ സഹായിക്കാന്‍ കഴിയും എന്ന ചിന്തയാണ് ശാസ്ത്രജ്ഞരെ ഇത്തരത്തില്‍ ഒരു കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചത്.

മനുഷ്യരുടെ വികാരങ്ങളും അതിന്റെ വിവിധ ഘടകങ്ങളും പഠിച്ചെടുക്കുക ബുദ്ധിമുട്ടേറിയതാണെന്ന് ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വില കുറഞ്ഞതും പെട്ടെന്ന് മാനസിക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ഉപയോക്താവിന് നിര്‍ദേശം നല്കാന്‍ കഴിയുന്നതുമായ ഒരു ഉപകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ശരീരം ചൂടുപിടിക്കുമ്പോള്‍ നിറം മാറാന്‍ കഴിയുന്ന തെര്‍മോക്രോമിക് ഘടകങ്ങള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങള്‍. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ഇത് വിജയം കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ശരീരം നല്‍കുന്ന ഗാല്‍വനിക് സ്‌കിന്‍ റെസ്‌പോണ്‍സ് അതാത് സെന്‍സറുകള്‍ വെച്ച് മനസിലാക്കിയാണ് ഗാഡ്ജറ്റിന്റെ പ്രവര്‍ത്തനം. സാന്‍ ഡിയാഗോ യില്‍ വെച്ച് നടന്ന ഡിസൈനിങ് ഇന്ററാക്ടിവ് സിസ്റ്റംസ് 2019 കോണ്‍ഫറന്‍സില്‍ കണ്ടുപിടുത്തം അവതരിപ്പിച്ചിരുന്നു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT