Tech

റെഡ്മി കെ 20 പ്രൊ ഗെയിം പാഡ് : മൊബൈല്‍ ഗെയിമര്‍മാര്‍ക്ക് ബോണസുമായി ഷവോമി 

THE CUE

ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മി തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ കെ 20 പ്രൊ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിട്ട് അധിക നാളായിട്ടില്ല.ജൂലായിലാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങിയത്. സവിശേഷതകള്‍ വിലയിരുത്തിയാല്‍ വില അധികമില്ല എന്നതാണ് റെഡ്മി കെ 20 യെ ഇന്ത്യന്‍ വിപണി സ്വീകരിക്കാനുണ്ടായ കാരണം. അടുത്തതായി റെഡ്മി ഉന്നമിട്ടത്‌ ഗെയിമര്‍മാരെയാണ്. അവരെ എങ്ങിനെ ആകര്‍ഷിച്ച് വില്‍പ്പന സജീവമാക്കാമെന്നാണ് റെഡ്മി ആലോചിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ ഒരു പ്രീമിയം ലുക്ക് ഗെയിം പാഡുമായി കമ്പനി രംഗത്തുവരികയാണ്.

റെഡ്മി കെ 20 മോഡലുകള്‍ക്കായി ഈ ഗെയിം പാഡ് ചൈനയില്‍ അവതരിപ്പിച്ചു. റെഡ്മി യുടെ ഔദ്യോഗിക വെയ്ബോ അക്കൗണ്ടിലൂടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗെയിം പാഡ് വരുന്ന വിവരം കമ്പനി പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ബ്ലാക്ക് ഷാര്‍ക് ഫോണുകള്‍ക്കായി പുറത്തിറങ്ങിയ ഗെയിം പാഡുകളുടെ അതേ രൂപത്തിലാണ് റെഡ്മിയുടെ ഗെയിംപാഡും.ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 1800 ന് അടുത്താണ് ഈ മോഡലിന് ചൈനീസ് വിപണിയിലെ വില.

കെ 20 മോഡല്‍ ഉടമകള്‍ക്ക് ഡിസ്‌കൗണ്ട് ആയി 1100 രൂപയ്ക്ക് ലഭിക്കും എന്നും വിവരമുണ്ട്. 340 മില്ലി ആംപ് ഹവര്‍ ബാറ്ററിയും ബ്ലുടൂത്ത് 4.2 കണക്ടിവിറ്റിയും ഗെയിം പാഡിന് ഉണ്ട്. ഇടതുഭാഗത്തായാണ് ഫോണില്‍ ഇതിന്റെ പൊസിഷന്‍ വരുന്നത്. ഇന്ത്യയില്‍ ഗെയിം പാഡ് എപ്പോള്‍ ലഭ്യമാകും എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ കെ 20 സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിനാല്‍ ഗെയിം പാഡ് മോഡലും അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഉറപ്പാണ്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT