സാംസങിന്റെ ജനപ്രിയ മോഡലുകളായ ഗ്യാലക്സി നോട്ട് 10, ഗ്യാലക്സി നോട്ട് 10 പ്ലസ് ഹാന്‍ഡ്‌സെറ്റുകള്‍ മെയ്ഡ് ഇന്ത്യ ലേബലില്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നു. ഇന്ത്യയിലെ ഗ്യാലക്സി നോട്ട് ആരാധകര്‍ ഏറ്റവും വിശ്വസ്തരാണെന്നും ഗ്യാലക്സി നോട്ട് 10 ഉപയോഗിച്ച്തങ്ങള്‍ മൊബൈല്‍ ഉല്‍പാദനക്ഷമതയുടെ പുതിയ യുഗം സൃഷ്ടിക്കുകയാണെന്നും ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് സാംസങ്ങ് സൗത്ത് വെസ്റ്റ് ഏഷ്യ സിജിഒ എച്ച്‌സി ഹോംഗ് പറഞ്ഞു.
എസ് പെന്‍, പ്രോ-ഗ്രേഡ് ക്യാമറ തുടങ്ങി ഫീച്ചറുകള്‍ കൂടിയുള്ള ഹാന്‍ഡ്‌സെറ്റാണ് ഗ്യാലക്‌സി നോട്ട് 10.
കൈയക്ഷരം ഡിജിറ്റല്‍ വാചകത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന, മെച്ചപ്പെട്ട എസ് പെന്‍, പിസിക്കായി മെച്ചപ്പെടുത്തിയ സാംസങ് ഡെക്‌സ്, ഉല്‍പാദനക്ഷമത ആവശ്യങ്ങള്‍ക്കായി വിന്‍ഡോസിലേക്കുള്ള ലിങ്ക് തുടങ്ങി ഫീച്ചറുകളും ഈ പുതിയ മോഡലുകള്‍ക്ക് ഉണ്ട്.
ഗ്യാലക്സി നോട്ട് 10ല്‍ ട്രിപ്പിള്‍ ക്യാമറയും ഗ്യാലക്സി നോട്ട് 10 പ്ലസില്‍ നാലു ക്യാമറയുമുണ്ട്. സ്പോര്‍ട്സ് എഡ്ജ്-ടു-എഡ്ജ്, ബെസെല്‍ കുറവുള്ള 'സിനിമാറ്റിക് ഇന്‍ഫിനിറ്റി ഡിസ്പ്ലേ' എന്നിയും ക്യാമറ ഫീച്ചറിലുണ്ട്. ഗ്യാലക്‌സി നോട്ട് 10ല്‍ ട്രിപ്പിള്‍ ക്യാമറയ്ക്ക് പിന്നില്‍ 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സര്‍, 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയുണ്ട്. 10 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിന് മികവ് കൂട്ടും.
ഗ്യാലക്സി നോട്ട് 10 പ്ലസില്‍, യഥാര്‍ഥ ക്വാഡ് ക്യാമറ സജ്ജീകരണത്തില്‍ 16 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് സെന്‍സര്‍, 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ്, വിജിഎ ഡെപ്ത്വിഷന്‍ ക്യാമറ എന്നിവയുണ്ട്. സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയുള്ള നോട്ട് 10 പ്ലസിന് 4,300 എംഎഎച്ച് ബാറ്ററിയും ചെറിയ നോട്ട് ഉപകരണത്തിന് 3,500 എംഎഎച്ച് ബാറ്ററിയുമുണ്ട്.
ആന്‍ഡ്രോയിഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കനംകുറഞ്ഞതും ചെറുതുമായ ഹാന്‍ഡ്‌സെറ്റില്‍ 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സ്‌ക്രീനാണുള്ളത്. 6.3 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഗ്യാലക്സി നോട്ട് 10ന് 69,999 രൂപയും 6.8 ഇഞ്ച് ഗ്യാലക്സി നോട്ട് 10 പ്ലസ് സിനിമാറ്റിക് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ മോഡലിന് 79,999 രൂപയുമാണ് അടിസ്ഥാന വില. 512 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള 1 ടിബി വരെ വികസിപ്പിക്കാവുന്ന, 12 ജിബി റാമുള്ള നോട്ട് 10 പ്ലസിന്റെ ടോപ്പ് എന്‍ഡ് വേരിയന്റ് 89,999 രൂപയ്ക്കും ലഭ്യമാണ്