Mobile

‘അണ്ടര്‍ ഡിസ്‌പ്ലേ’ ക്യാമറാഫോണുമായി ഓപ്പോ; ഫുള്‍ സ്‌ക്രീന്‍ പരീക്ഷണങ്ങള്‍ തുടര്‍ന്ന് ഷവോമിയും ഹോണറും

THE CUE

പരമാവധി സ്‌ക്രീന്‍ വലിപ്പം നല്‍കിക്കൊണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെ അരികുകള്‍ എങ്ങനെയൊക്കെ ഇല്ലാതാക്കാം എന്നതിനേക്കുറിച്ചുള്ള പരീക്ഷണങ്ങളിലാണ് മൊബൈല്‍ നിര്‍മ്മാതാക്കള്‍. ഫ്രണ്ട് ക്യാമറയ്ക്ക് വേണ്ടി മാറ്റി വെങ്ങേണ്ടി വരുന്ന സ്ഥലം ആയിരുന്നു ഇവര്‍ പ്രധാന വെല്ലുവിളിയായി കണ്ടത്. ഫ്രണ്ട് ക്യാമറ എങ്ങനെയൊക്കെ ഒളിപ്പിക്കാന്‍ കഴിയുമോ അതൊക്കെ കമ്പനികള്‍ പരീക്ഷിക്കുകയും ചെയ്തു. പോപ്പ് അപ്പ് , വാട്ടര്‍ ഡ്രോപ്പ് , ഷാര്‍ക് ഫിന്‍ എന്നിങ്ങനെ പലതരം മാറ്റങ്ങളുമായി കമ്പനികള്‍ രംഗത്തെത്തി. ഓപ്പോയാണ് ഇപ്പോള്‍ ഈ മത്സരത്തില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.

'അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയാണ്' ഓപ്പോയുടെ തുരുപ്പ് ചീട്ട്. പുതിയ സാങ്കേതിക വിദ്യയടങ്ങിയ സ്മാര്‍ട്ട് ഫോണിന്റെ ഒരു ചെറിയ വീഡിയോ ഓപ്പോ പുറത്തുവിട്ടിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്ന വേദിയിലേക്ക് മാധ്യമങ്ങളെ കുറച്ചു ദിവസങ്ങളായി ഓപ്പോ ക്ഷണിക്കുന്നുമുണ്ട്. ഏത് സീരിസിലാണ് ഓപ്പോ ഈ ഫോണുകള്‍ ഉള്‍പ്പെടുത്തുക എന്നത് പുറത്ത് വിട്ടിട്ടില്ല. സ്‌ക്രീന്‍ ടു ബോഡി അനുപാതം പരമാവധി കൂട്ടി ബെസെല്‍ സൈസ് കഴിയുന്നത്ര കുറച്ചിട്ടാണ് ഫോണിന്റെ ഡിസൈന്‍. ജൂണ്‍ 26ന് ഷാങ് ഹായില്‍ നടക്കുന്ന എംഡബ്‌ള്യുസി കോണ്‍ഫെറെന്‍സില്‍ ഓപ്പോ ഈ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പോയുടെ ഔദ്യോഗിക വെയ്ബോ അക്കൗണ്ട് പുറത്തുവിട്ട വീഡിയോയില്‍ അണ്ടര്‍ ഡിസ്‌പ്ലേ കാമറ സെറ്റപ്പ് എങ്ങനെയായിരിക്കുമെന്ന് പരിചയപ്പെടുത്തുന്നുണ്ട്.

എല്ലാ അര്‍ത്ഥത്തിലും ഒരു ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്ട് ഫോണ്‍ ആണ് ഓപ്പോ കൊണ്ടുവരുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. സെല്‍ഫി ക്യാമറ ഓണ്‍ ആക്കുമ്പോള്‍ ഡിസ്പ്ലേയുടെ പിറകിലുള്ള ക്യാമറ ഓണ്‍ ആകുകയും അത്രയും ഭാഗത്തെ ഡിസ്‌പ്ലേ മാറി ഒരു തിളങ്ങുന്ന വൃത്തം പ്രത്യക്ഷമാകുകയു ചെയ്യുന്നു. വോളിയം റോക്കറുകള്‍ ഇടതു വശത്തായാണ് കൊടുത്തിരിക്കുന്നത്. ക്യാമറയുടെ മുകളിലുള്ള ഡിസ്പ്ലേയിലെ പിക്‌സലുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ക്യാമറ ഉയര്‍ന്ന വരുന്നത് ഉള്‍പ്പെടെയുള്ള ഡിസൈനുകളിലെ പ്രധാന പ്രശ്‌നം മൂവിങ് പാര്‍ട് ആയതിനാല്‍ കേടുവരാനുള്ള സാധ്യതയാണ്. ഈ പ്രശ്‌നമാണ് ഓപ്പോയുടെ പുതിയ മോഡല്‍ മറികടക്കുന്നത്. ഓപ്പോയ്ക്ക് പിന്നാലെ ഷവോമിയും ഹോണറും അണ്ടര്‍ ഡിസ്പ്ലേയ്ക്ക് പിന്നാലെയുള്ള ഓട്ടത്തിലാണെന്ന് വാര്‍ത്തകളുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT