തന്റെ സ്വപ്ന സ്ഥാപനം പിളരാന്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ വലിപ്പം അതിന്റെ ഉപയോക്താക്കളുടെ സുരക്ഷയുടെയും കൂടെ വലുപ്പമാണെന്നു സക്കര്‍ബര്‍ഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് തന്റെ ദീര്‍ഘകാല സുഹൃത്തായ ക്രിസ് ഹ്യുഗ്‌സ്‌ന്റെ പ്രസ്താവന തെറ്റാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞത്.
ഫേസ്ബുക്ക്‌കൊണ്ട് സക്കെര്‍ബെര്‍ഗിന് അഭൂതപൂര്‍വമായ ശക്തി കൈവന്നിട്ടുണ്ടെന്നും ഇതിനുള്ള പരിഹാരം ഫേസ്ബുക്കിനെ പിളര്‍ന്ന് അതുവഴി ഗവണ്മെന്റ് മേല്‌നോട്ടത്തില്‍ ആക്കണമെന്നുമായിരുന്നു ക്രിസ് ഹ്യൂഗ്സ് ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയത്. മാര്‍ക്കിന്റെയും ഫേസ്ബുക്കിന്റേയും പ്രശസ്തി താഴോട്ടുപോകുകയാണെന്നും ഹ്യൂഗ്‌സ് അഭിപ്രായപ്പെട്ടു.
2002 ലെ പഠനകാലത്ത് മാര്‍ക്ക് ആണ് ഹ്യൂഗ്‌സ്‌നെ ഫേസ്ബുക്കിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇന്റര്‍വ്യൂവില്‍ സക്കര്‍ബെര്‍ഗ് ഈ പ്രസ്താവന തെറ്റാണെന്ന് തുറന്നു പറഞ്ഞു.
എന്താണ് അവന്‍ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഞങ്ങളോട് അവന്‍ ചെയ്യാന്‍ പറയുന്നതൊന്നും വാസ്തവത്തില്‍ പ്രശ്‌നങ്ങള്‍ തീരാന്‍ ഗുണം ചെയ്യില്ല.സക്കര്‍ബെര്‍ഗ്
ഫേസ്ബുക് സുരക്ഷക്ക് വേണ്ടി നീക്കിവെക്കുന്ന പണം കമ്പനിയുടെ മൊത്തം ലാഭത്തിനേക്കാള്‍ കൂടുതലാണെന്നും സക്കര്‍ബെര്‍ഗ് അിപ്രായപ്പെട്ടു. കേംബ്രിഡ്ജ് അനലറ്റിക്ക ഡാറ്റ വിവാദത്തെത്തുടര്‍ന്ന് ഫേസ്ബുക് ഇപ്പോള്‍ കഠിന സൂക്ഷ്മ പരിശോധനക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേസ് തെളിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ പിഴ ലഭിക്കാമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഹ്യൂഗ്‌സ്‌ന്റെ വാദത്തിനു ശക്തിപകര്‍ന്നുകൊണ്ട് ഫേസ്ബുക് പിളരണമെന്ന അഭിപ്രായവുമായി യുഎസിലെ ഡെമോക്രാറ്റിക് പ്രെസിഡെന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി സെനറ്റര്‍ കമല ഹാരിസും മുന്നോട്ടുവന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിലൂടെ ഉണ്ടാകുന്ന ഇടപെടല്‍ ഇല്ലാതാക്കാന്‍ കൂടുതല്‍ മികച്ച സംവിധാനങ്ങള്‍ കമ്പനി സ്വീകരിക്കുന്നുണ്ടെന്നാണ് ഫേസ്ബുക്ക് സിഇഒ പറയുന്നത്. വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.