Tech

ഹുവാവേ ജിടി 2ഇ സ്മാര്‍ട്ട് വാച്ച് ഇന്ത്യന്‍ വിപണിയിലേക്ക്; വില 19,990 രൂപ

ഹുവാവേയുടെ പുതിയ സമാര്‍ട്ട് വാച്ച് ജി.ടി 2ഇ ഇന്ത്യന്‍ വിപിണിയിലെത്തുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വാച്ചിന്റെ വിശദവിവരങ്ങളും വിലയും ഫ്‌ളിപ്കാര്‍ട്ട് വഴി പുറത്തുവിട്ടിരിക്കുകയാണ് ചൈനീസ് ടെക് ഭീമന്മാരായ ഹുവാവേ. ഹുവാവേയുടെ ഇന്ത്യ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. P40 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്നാലെയാണ് ഹുവാവേ വാച്ച് ജി.ടി 2ഇ അവതരിപ്പിക്കപ്പെട്ടത്.

14 ദിവസത്തെ ബാറ്ററി ബാക്കപ്പ് ആണ് വാച്ചിന്റെ പ്രധാന ആകര്‍ഷണം. ഹുവാവേ വാച്ച് ജി.ടി 2 എന്ന വാച്ചിന്റെ നവീകരിച്ച പതിപ്പാണ് വാച്ച് ജി.ടി 2ഇ. ഇന്ത്യയില്‍ 19,990 രൂപയാണ് വാച്ചിന്റെ വില. ഗ്രാഫയിറ്റ് ബ്ലാക്, ഐസി വൈറ്റ്, മിന്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ആക്റ്റീവ്, സ്‌പോര്‍ട്‌സ് എന്നീ പതിപ്പുകളാണ് ഫ്‌ലിപ്കാര്‍ട്ടില്‍ കാണാന്‍ കഴിയുന്നത്. അവൈലബിലിറ്റി സംബന്ധമായ വിവരങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

യൂറോപ്യന്‍ വിപണിയില്‍ ഹുവാവേ വാച്ച് ജി.ടി 2ഇ മാര്‍ച്ചില്‍ തന്നെ വില്‍പന ആരംഭിച്ചിരുന്നു, 199 യൂറോയാണ് വില. മികച്ച പിക്‌സല്‍ ക്വളിറ്റി ഉള്ള സ്ലൈഡ്, ടച്ച് ജസ്റ്റര്‍ സപ്പോര്‍ട്ട് ചെയ്യുന്ന 1.39 ഇഞ്ച് സര്‍ക്കുലര്‍ അമോലെഡ് ഡിസ്പ്‌ളേയാണ് വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ആണ് വാച്ചിനുള്ളത് കൂടാതെ 5ATM സര്‍ട്ടിഫൈ ചെയ്തിട്ടുള്ള വാട്ടര്‍ റെസിസ്റ്റന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൈക്ലിങ്, ഔട്‌ഡോര്‍ റണ്ണിങ് തുടങ്ങി 15 പ്രോഫഷണല്‍ വര്‍ക്ക്ഔട്ട് മോഡുകളും വാച്ചിലുണ്ട്. ഇന്‍കമിങ് കോള്‍, എസ്.എം.എസ്, ഇ മെയില്‍ തുടങ്ങിയവയ്ക്ക് റിയല്‍ ടൈം നോട്ടിഫിക്കേഷനും വാച്ചില്‍ ലഭിക്കും. രക്തത്തിലെ ഓക്‌സിജന്റെ അളവ് അളക്കാന്‍ സഹായിക്കുന്ന SpO2 സെന്‍സര്‍ വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ്, ജിയോമഗ്‌നെറ്റിക് സെന്‍സര്‍, ഒപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, എയര്‍ പ്രെഷര്‍ സെന്‍സര്‍ എന്നിവയാണ് മറ്റുള്ളവ. ജി.പി.എസ്, ബ്ലൂടൂത്ത് വേര്‍ഷന്‍ 5.1ഉം വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT