Tech

‘റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ആവശ്യമില്ല’; സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ 

THE CUE

രാജ്യത്തെ 400 ലധികം വരുന്ന റെയില്‍വേ സ്റ്റേഷനുകളിലും പൊതുഇടങ്ങളിലും നല്‍കിയിരുന്ന സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു. ഗൂഗില്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2015 മുതല്‍ തുടങ്ങിയ സേവനം ഈ വര്‍ഷത്തോടെ നിര്‍ത്തുമെന്നും മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. റയില്‍വേ സ്റ്റേഷനുകളില്‍ അടക്കം കൂടുതല്‍ ഉപയോക്താക്കളും തങ്ങളുടെ സ്വന്തം മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പദ്ധതിയിലൂടെ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് ഗൂഗിളിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സെന്‍ഗുപ്ത പറഞ്ഞു.

2015 സെപ്റ്റംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച പദ്ധതി ജൂണ്‍ 2018 ഓടെയായിരുന്നു വിജയകരമായി പൂര്‍ത്തിയാക്കിയത്. ഗൂഗിള്‍ ഫ്രീ വൈഫൈ പ്രഖ്യാപിച്ചതിന് പിന്നാലെ ജിയോ രംഗത്ത് വന്നു. കുറഞ്ഞ വിലയില്‍ 4ജി ഡാറ്റയായിരുന്നു ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഇത് മറ്റ് കമ്പനികളെയും താരിഫുകള്‍ കുറക്കാന്‍ നിബന്ധിതരാക്കി. ഇപ്പോള്‍ ജിബി നിരക്കില്‍ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡാറ്റയാണ് ഇന്ത്യയിലുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്ര സര്‍ക്കാരിനൊപ്പം, നിരവധി സര്‍ക്കാരുകളും പ്രാദേശിക സ്ഥാപനങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റ് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികള്‍ ആളുകള്‍ക്ക് എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി. റെയില്‍ടെലുമായി സഹകരിച്ചായിരുന്നു ഗൂഗിള്‍ ഇതുവരെ ഫ്രീ വൈഫൈ സേവനം നല്‍കിയിരുന്നത്. ഗൂഗിള്‍ വൈഫൈ സേവനം അവസാനിപ്പിച്ചാലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT