ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ ഷവോമിയും ചൈനീസ് വിപണിയില്‍ ക്യാമറകളും, കമ്പ്യൂട്ടര്‍ ഉപകരണ നിര്‍മാണവുമായി മുന്‍നിരയിലുള്ള യീ ടെക്‌നോളജിയും ഒന്നിച്ച് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന പുതിയ ഉല്പന്നമാണ് യീ സ്മാര്‍ട്ട് ഡാഷ് ക്യാമറ. യീ ആക്ഷന്‍ ക്യാമറ, യീ 4 കെ ആക്ഷന്‍ ക്യാമറ, യീ ഹോം സെക്യൂരിറ്റി ക്യാമറ എന്നിവയ്ക്ക് പിന്നാലെ ഇവയെല്ലാം ചേര്‍ന്ന ഒന്ന് എന്ന നിലയിലാണ് യീ സ്മാര്‍ട്ട് ഡാഷ് ക്യാമറയുടെ നിര്‍മ്മാണം. ഒരു മോണിറ്ററിങ് സിസ്റ്റം എന്ന രീതിയിലാണ് കമ്പനി സ്മാര്‍ട്ട് ഡാഷ് ക്യാമറ അവതരിപ്പിക്കുന്നത്.
കാറുകളുടെ ഡാഷ് ബോര്‍ഡിലോ വിന്‍ഡ് സ്‌ക്രീനിലോ ഈസിയായി ഘടിപ്പിച്ച് ഈ സ്മാര്‍ട്ട് ഡാഷ് ക്യാമറ ഉപയോഗിക്കാം. ഇത്തരത്തിലൊരു ക്യാമറയുടെ ആവശ്യം എന്തെന്നാല്‍ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ എങ്ങനെയുണ്ടായെന്ന് അറിയാന്‍ സഹായകമാകും. പിന്നിലുള്ള കാരണങ്ങളും ഈ ക്യാമറ കാറിന്റെ വിന്‍ഡ് സ്‌ക്രീനിലൂടെ കൃത്യമായി നിരീക്ഷിക്കും അതിനാല്‍ പിന്നീടുണ്ടാവുന്ന സംശയങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യും.
165 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ക്യാമറയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ വിന്‍ഡ്‌സ്‌ക്രീനിലൂടെ കാറിന്റെ വലിയൊരുഭാഗം 1080 പിക്‌സല്‍ ക്വാളിറ്റിയില്‍ ഒരു സെക്കന്‍ഡില്‍ 60 ഫ്രെയിം എന്ന നിലയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ക്യാമറയില്‍ കൊടുത്തിട്ടുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിലൂടെ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വിഷ്വലുകള്‍ നേരിട്ട് സ്റ്റോര്‍ ചെയ്യപ്പെടുന്നു.
മറ്റൊരു പ്രധാന പ്രേത്യേകത ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റമാണ് (ADAS). വാഹനമോടിക്കുന്നയാള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാന്‍ ക്യാമറക്ക് കഴിയും. ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, കൊളിഷന്‍ വാണിങ് എന്നിങ്ങനെയുള്ള മുന്നറിയിപ്പുകള്‍ ക്യാമറ കൃത്യതയോടെ നല്‍കും. വാഹനമോടിക്കൊണ്ടിരിക്കുന്ന ലെയിനില്‍ നിന്ന് മാറുമ്പോള്‍ വാഹനമോടിക്കുന്നയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ് സിസ്റ്റം, കൂട്ടിമുട്ടലുകള്‍ മുന്‍കൂട്ടിക്കണ്ട് നിര്‍ദ്ദേശം നല്‍കാനുള്ള സിസ്റ്റമാണ് കൊളിഷന്‍ വാണിങ്ങ് സിസ്റ്റം.
2.7 ഇഞ്ച് 1080 പിക്‌സല്‍ റെസൊല്യൂഷനുള്ള ഒരു സ്‌ക്രീന്‍ ക്യാമറയിലുണ്ട് ഇതിലൂടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഷ്വലുകള്‍ കാണാം. കൂടാതെ വൈഫൈ കണക്ടിവിറ്റി ഉള്‍പ്പെടുത്തിയിരിക്കുന്നത് കാരണം മൊബൈല്‍ ഫോണിലും ക്യാമറ റെക്കോര്‍ഡ് ചെയ്ത വിഷ്വലുകള്‍ സ്ട്രീം ചെയ്യാന്‍ കഴിയും. ക്യാമറയിലുള്ള ജി സെന്‍സറിലൂടെ അത്യാവശ്യ ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക്കായി റെക്കോര്‍ഡ് മോഡില്‍ പ്രവര്‍ത്തിക്കാനും ക്യാമറക്ക് സാധിക്കും.
ആമസോണ്‍ ഇന്ത്യ വെബ്സൈറ്റില്‍ യീ സ്മാര്‍ട്ട് ഡാഷ് ക്യാമറ ലഭിക്കും. ഗ്രേ കളര്‍ ഓപ്ഷന് 5200 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ലോഞ്ച് ഡിസ്‌കൗണ്ടായി 699 രൂപ ലാഭത്തില്‍ ക്യാമറ ഇപ്പോള്‍ ലഭ്യമാണ്.