Sports

ട്വന്റി20യില്‍ കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്തി സൂര്യകുമാര്‍ യാദവ്; വേണ്ടിവന്നത് പകുതി മത്സരങ്ങള്‍

ട്വന്റി20 ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ റെക്കോഡിന് ഒപ്പമെത്ത് സൂര്യകുമാര്‍ യാദവ്. ട്വന്റി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ താരമായ സൂര്യ 15 തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിക്കൊണ്ടാണ് കോഹ്ലിക്കൊപ്പം എത്തിയത്. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരെ 28 ബോളില്‍ 53 റണ്‍സെടുത്താണ് സൂര്യയുടെ നേട്ടം. 61 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സൂര്യ ഈ നേട്ടം കരസ്ഥമാക്കിയതെങ്കില്‍ കോഹ്ലിക്ക് 113 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. അഫ്ഗാനിസ്താനെതിരെ 47 റണ്‍സിന് ഇന്ത്യ വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഫ്ഗാന് മുന്നില്‍ 182 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഒരുക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താന്‍ 134 റണ്‍സിന് വീണടിഞ്ഞു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് അഫ്ഗാനെ കശക്കിയെറിഞ്ഞത്. 23 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങും ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തി. 20 ബോളില്‍ നിന്ന് 26 റണ്‍സെടുത്ത അസ്മതുല്ല ഒമര്‍സായിയാണ് അഫ്ഗാന്‍ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിംഗ്‌സില്‍ 11 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് വീണു. 13 പന്തില്‍ നിന്ന് 8 റണ്‍ മാത്രമായിരുന്നു ശര്‍മയുടെ സമ്പാദ്യം. വിരാട് കോഹ്ലിയും ഋഷഭ് പന്തും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പന്തിനെ റാഷിദ് ഖാന്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. പിന്നീട് 24 ബോളില്‍ നിന്ന് 24 റണ്‍സെടുത്ത കോഹ്ലിയെ റാഷിദ് ഖാന്റെ ബോളില്‍ മുഹമ്മദ് നബി ബൗണ്ടറിയില്‍ പിടികൂടി.

പിന്നാലെയെത്തിയ സൂര്യകുമാറിന് മികച്ചൊരു പിന്തുണ കൊടുക്കാന്‍ ശിവം ദുബെയ്ക്ക് സാധിച്ചില്ല. റാഷിദ് ഖാന്‍ തന്നെ ദുബെയെ വീഴ്ത്തി. അതിന് ശേഷമെത്തിയ ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്നാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. 53 റണ്‍സെടുത്ത സൂര്യയെ ഫസലുല്‍ ഹഖ് ഫാറൂഖിന്റെ പന്തില്‍ മുഹമ്മദ് നബി ക്യാച്ച് ചെയ്ത് പുറത്താക്കി. പരിശീലനത്തിനിടെ പരിക്കേറ്റ സൂര്യ സൂപ്പര്‍ 8 കളിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അവസാന ഇലവനില്‍ സ്ഥാനം പിടിക്കുകയായിരുന്നു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT