Sports

സര്‍ഫറാസ് അഹമ്മദിനെ പിന്തുണക്കാന്‍ കൈകോര്‍ത്ത് ഇന്ത്യാ-പാക് ആരാധകര്‍; അധിക്ഷേപിച്ച യുവാവ് മാപ്പ് ചോദിച്ചു

THE CUE

പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ അധിക്ഷേപിച്ച യുവാവ് മാപ്പ് ചോദിച്ച് രംഗത്ത്. സെല്‍ഫി വീഡിയോയിലൂടെയാണ് പാക് ആരാധകന്‍ സര്‍ഫറാസ് അഹമ്മദിനോടും ജനത്തോടും പാക് ആരാധകരോടും ക്ഷമ ചോദിച്ചത്. ഒപ്പമുണ്ടായിരുന്നത് സര്‍ഫറാസിന്റെ സ്വന്തം കുട്ടിയാണെന്ന കാര്യം അറിയില്ലായിരുന്നെന്നും യുവാവ് പറഞ്ഞു.

ലണ്ടനിലെ ഒരു മാളില്‍ വെച്ചാണ് പാക് ക്യാപ്റ്റന് അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്നത്. മകനോടൊപ്പം മാളിലൂടെ സഞ്ചരിക്കവേ യുവാവ് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. 'പന്നിയെപ്പോലെ തടിച്ചിരിക്കുന്നല്ലോ' എന്നും യുവാവ് പരിഹസിച്ചു. അധിക്ഷേപം കേട്ടെങ്കിലും സര്‍ഫറാസ് പ്രതികരണമൊന്നും നടത്താതെ നടന്നുനീങ്ങി. പരിഹാസം നടത്തിയ യുവാവ് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വിവാദമായി.

അധിക്ഷേപം നടത്തിയയാളെ രൂക്ഷമായി വിമര്‍ശിച്ചും സര്‍ഫറാസിന്റെ സമചിത്തതേയും മാന്യതയേയും പ്രശംസിച്ചും ഇന്ത്യാ-പാക് ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി. സോറി സര്‍ഫറാസ്, പാകിസ്താന്‍ ലവ്‌സ് സര്‍ഫറാസ് തുടങ്ങിയ വാക്കുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. പ്രതിഷേധം കനത്തതോടെയാണ് യുവാവ് മാപ്പ് വീഡിയോയുമായി രംഗത്തെത്തിയത്.

മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പ് ഏകദിനത്തില്‍ പാകിസ്താന്‍ ഇന്ത്യയോട് 89 റണ്‍സിന് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനങ്ങളാണ് പാക് ക്യാപ്റ്റന് നേരിടേണ്ടി വന്നത്. മത്സരത്തിനിടെ സര്‍ഫറാസ് കോട്ടുവായിടുന്ന ചിത്രവും വൈറലായി. മുന്‍ പാക് ബോളര്‍ ഷോയിബ് അക്തര്‍ സര്‍ഫറാസിനെ ബുദ്ധിയില്ലാത്തയാളെന്ന് വിളിക്കുകയും ചെയ്തു.

സര്‍ഫറാസ് അഹമ്മദ്  

പത്ത് ടീമുകള്‍ കിരീടത്തിനായി പോരാടുന്ന 2019 ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്താണ് പാകിസ്താന്‍ ഇപ്പോള്‍. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുന്‍ ചാംപ്യന്‍മാര്‍ക്ക് ജയിക്കാനായത്. നാളെ ലോഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT