Football

‘ഫുട്‌ബോള്‍ എല്ലാവര്‍ക്കുമുള്ളതാണ്’; മലപ്പുറത്തെ കുട്ടിക്ലബ്ബിനെ ക്യാംപിലേക്ക് ക്ഷണിച്ച് ബ്ലാസ്റ്റേഴ്‌സ്

THE CUE

ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവെടുക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്ന മലപ്പുറത്തെ കുട്ടിക്ലബ്ബിനെ ക്യാംപിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കുട്ടികളുടെ സമീപനവും നിഷ്‌കളങ്കതയും അഭിനിവേശവും പ്രചോദിപ്പിക്കുന്നതാണെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചു. ഈ കുട്ടി ബ്ലാസ്റ്റേഴ്‌സിനെ കലൂരിലേക്ക് ക്ഷണിക്കുകയാണ്. അവര്‍ക്ക് അര്‍ഹിക്കുന്ന നല്‍കാന്‍ തീരുമാനിച്ചു. വീഡിയോ പകര്‍ത്തിയ ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിന് നന്ദി അറിയിക്കുകയാണെന്നും ഐഎസ്എല്‍ ക്ലബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണം

ഫുട്‌ബോള്‍ എല്ലാവരുടേതുമാണ്.

ഫുട്‌ബോള്‍ വാങ്ങാനുള്ള ചര്‍ച്ചക്കായി ഒത്തുകൂടിയ ഈ കുട്ടികളുടെ നിഷ്‌കളങ്കതയും സമീപനവും ഞങ്ങളെ എളിമയുള്ളവരാക്കുന്നു. തങ്ങളുടെ ലക്ഷ്യം നേടാനുള്ള അവരുടെ ഈ അഭിനിവേശത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് ഈ യങ് ബ്ലാസ്‌റ്റേഴ്‌സിനെ കലൂരിലേക്ക് ക്ഷണിക്കാനും അവര്‍ക്ക് അര്‍ഹിക്കുന്നത് നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മനോഹരമായ ഈ നിമിഷം പകര്‍ത്തുകയും അവരുടെ ലക്ഷ്യത്തിലേക്കായി സംഭാവന ചെയ്യുകയും ചെയ്ത സുശാന്ത് നിലമ്പൂരിന് അഭിനന്ദനങ്ങള്‍.

ഇന്നലെ വൈകിട്ട് വരെ ഏഴ് ഫുട്‌ബോളുകള്‍ കുട്ടിക്ലബ്ബിന് ലഭിച്ചു. നടന്‍ ഉണ്ണി മുകുന്ദന്‍ 15 ജേഴ്‌സികള്‍ അയച്ചു. മലപ്പുറം വേക് അപ് അക്കാദമിയില്‍ നിന്ന് സ്പാനിഷ് പരിശീലകന്‍ ടിനോയുടെ നേതൃത്വത്തിലുള്ള സംഘം ഗ്രാമത്തിലെത്തി പന്തുകള്‍ നല്‍കി.

മലപ്പുറം മമ്പാട് പുളിക്കലോടിയില്‍ കുട്ടികള്‍ ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേരുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെങ്ങ് മടലില്‍ കമ്പ് കുത്തി മൈക്ക് തയ്യാറാക്കിയ ഭാരവാഹികള്‍ ആഴ്ച്ചയില്‍ മിഠായി വാങ്ങാന്‍ ചെലവാക്കുന്ന പണം പത്ത് രൂപ സംഭാവന നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഒരു ദിവസം രണ്ട് രൂപ വീതം മാറ്റി, കൂട്ടി വെച്ചാല്‍ അഞ്ച് ദിവസം കൊണ്ട് തുകയാകുമെന്നാണ് കുട്ടിക്ലബ്ബിന്റെ കണക്ക് കൂട്ടല്‍. കുടുംബശ്രീ അമ്മമാരില്‍ നിന്ന് കുറച്ച് പണം പിരിക്കാനും സംഘം പദ്ധതിയിടുന്നുണ്ട്. എതിര്‍ അഭിപ്രായങ്ങളുണ്ടോ എന്ന് ചോദിച്ചറിഞ്ഞ് വ്യക്ത വരുത്തിയ ശേഷമാണ് ക്ലബ്ബ് തീരുമാനം കൈയടിച്ച് പാസാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റു സിനിമാ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതത്വം ഏറ്റവും കുറവ് മലയാള സിനിമയിൽ: സുഹാസിനി

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

SCROLL FOR NEXT