സ്വന്തം തട്ടകത്തില്‍ ഒഡീഷ എഫ്‌സിയുമായി ഗോള്‍ രഹിത സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎം വിജയന്‍. നിലവിലുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ആത്മാര്‍ത്ഥയില്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടുവരണം. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 24 ന്യൂസ് ചാനലിനോടായിരുന്നു ഐഎം വിജയന്റെ പ്രതികരണം.
സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിര്‍ണ്ണായകമാണ്. അവര്‍ സമനിലക്ക് വേണ്ടി കളിച്ചു. നമ്മള്‍ ജയിക്കാന്‍ വേണ്ടിയായിരുന്നു ശ്രമിക്കേണ്ടത്. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബോറന്‍ കളികളില്‍ ഒന്നാണിത്.ഐഎം വിജയന്‍
മുഹമ്മദ് റാഫിയെ കളിക്കിടയില്‍ പിന്‍വലിച്ചത് അദ്ദേഹത്തോടുള്ള അവഹേളനമാണ്. ആദ്യപകുതിയില്‍ ഇറക്കി രണ്ടാം പകുതിയില്‍ തിരിച്ചുവിളിച്ചത് മോശമാണ്. ഇതിനേക്കാള്‍ നല്ലത് ആദ്യമേ തന്നെ ഓഗ്ബച്ചെയെ ഇറക്കുന്നതായിരുന്നു. ഭൂരിഭാഗം സമയവും കാലില്‍ പന്തുചേര്‍ത്ത് വെക്കുന്നതല്ല യഥാര്‍ത്ഥ ഫുട്‌ബോള്‍ എന്നും ഐഎം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം