കളിക്കാര്‍ പരുക്കിന് ശേഷം ടീമിലേക്ക് തിരിച്ചു വരുന്നതിന് മുന്‍പ് നിര്‍ബന്ധമായും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് വിധേയനാകണമെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ദാദയുടെ പരാമര്‍ശം. രാജ്യാന്തര ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ആദ്യത്തെയും അവസാനത്തെയും വാക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടേതാണ്. ഇന്ത്യന്‍ കളിക്കാര്‍ക്ക് വേണ്ടിയുള്ളതാണ് എന്‍സിഎ എന്നും ദാദ ചൂണ്ടിക്കാട്ടി.
പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ സ്വകാര്യ ചികിത്സ തെരഞ്ഞെടുത്തതിനാല്‍ എന്‍സിഎയില്‍ ഫിറ്റ്‌നസ് പരീക്ഷ നടത്താന്‍ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു. രാഹുല്‍ ദ്രാവിഡാണ് എന്‍സിഎ തലവന്‍.
ബൂംറയെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ അനുവദിക്കാതിരുന്നതിനേക്കുറിച്ച് ഞാന്‍ വായിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല. ദ്രാവിഡുമായി ചര്‍ച്ച നടത്തും. സൗരവ് ഗാംഗുലി
വിന്‍ഡീസിനെതിരായുള്ള രണ്ടാം ഏകദിനത്തിന് മുന്നോടിയായി നെറ്റ്‌സില്‍ പന്തെറിയാന്‍ ബുമ്ര എത്തിയിരുന്നു. ഇതിന് ശേഷം ഫിറ്റ്‌നസ് പരിശോധനയ്ക്കായി എന്‍സിഎ ആസ്ഥാനത്ത് എത്തിയെങ്കിലും അധികൃതര്‍ വിസമ്മതം അറിയിച്ചു. എന്‍സിഎയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം ബുമ്ര സ്വന്തം നിലയ്ക്ക് ട്രെയ്‌നര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയതാണ് ദ്രാവിഡിനെയും സംഘത്തെയും ചൊടിപ്പിച്ചത്.
ഇന്ത്യയെയും ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും നാലാമതായി മറ്റൊരു ടീമിനെയും ഉള്‍പ്പെടുത്തി ഒരു സൂപ്പര്‍ സീരീസ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന് ഗാംഗുലി വെളിപ്പെടുത്തി. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിക്കുന്നതിനായി ക്രിക്കറ്റ് ഉപദേശക സമിതി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ബിസിസിഐ അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷത്തേക്കായിരിക്കും സെലക്ഷന്‍ പാനലിനെ നിയോഗിക്കുക.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം