Cricket

കോഹ്‌ലിയെ മറികടക്കാൻ രോഹിത്തിന് കഴിയുമോ; പോരാട്ടം ഏകദിനത്തിലും തുടരുന്നു

THE CUE

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര ഇന്നാരംഭിക്കാനിരിക്കെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഏകദിന ടോപ്‌സ്‌കോററാവാനുള്ള മത്സരത്തിലാണ് ഇന്ത്യയുടെ നായകനും ഉപനായകനും. നിലവില്‍ 1288 റണ്‍സുമായി വിരാട് കോഹ്ലിയാണ് ഒന്നാമത്. 1232 റണ്‍സുമായി രോഹിത് തൊട്ടുപിന്നാലെയുണ്ട്. വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം കോഹ്ലിയെ മറികടക്കാന്‍ രോഹിത്തിന് കഴിയുമോയെന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ മൂന്ന് വര്‍ഷ കാലമായി ഏകദിന ക്രിക്കറ്റില്‍ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2017ലും 2018ലും ഏകദിന ടോപ് സ്‌കോറര്‍മാരില്‍ കോഹ്ലിയും രോഹിത്തും തന്നെയായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍. തുടര്‍ച്ചയായ മൂന്നാം തവണ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന കോഹ്ലിയുടെ പ്രധാന എതിരാളി ഇപ്രാവശ്യവും ഇന്ത്യയുടെ ഉപനായകന്‍ തന്നെ. ഈ വര്‍ഷവും ഒന്നാമതെത്താനായാല്‍ നാല് തവണ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ബാറ്റ്‌സ്മാനാകും കോഹ്ലി. 2011ലാണ് കോഹ്ലി ആദ്യമായി ഒന്നാമതെത്തുന്നത്. സൗരവ് ഗാംഗുലി, ഡെസ്മണ്ട് ഹെയ്ന്‍സ്, കുമാര്‍ സംഗക്കാര എന്നിവരാണ് ഏകദിനത്തില്‍ ഒരു വര്‍ഷം ഏറ്റവും അധികം റണ്‍സ് നേടിയ ബഹുമതി മൂന്ന് വട്ടം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാകാനും കോഹ്ലിക്ക് അവസരമുണ്ട്.

2019ലെ ഉയർന്ന ഏകദിന റൺസ്കോറർമാർ

വിരാട് കോഹ്ലി: 1288 റൺസ്

രോഹിത് ശർമ്മ :1232 റൺസ്

ആരോൺ ഫിഞ്ച്: 1141 റൺസ്

ഷായി ഹോപ്: 1123 റൺസ്

ബാബർ അസം: 1092 റൺസ്

ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയ താരവും ഇന്ത്യന്‍ നായകന്‍ തന്നെ്. രോഹിത് ശര്‍മ്മയാണ് (2184) ഇവിടെയും കോഹ്ലിക്ക് പിന്നില്‍. എന്നാല്‍ 2,366 റണ്‍സുള്ള വിരാട് കുറച്ചധികം മുന്നിലാണ്. പാകിസ്താന്റെ സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാന്‍ ബാബര്‍ അസമാണ് മൂന്നാമത്. നിലവിലെ ഫോം തുടരുകയാണെങ്കില്‍ കോഹ്ലിക്ക് നേട്ടം എളുപ്പത്തില്‍ സ്വന്തമാക്കാം. 2016 മുതല്‍ ഓരോ വര്‍ഷത്തെയും അന്താരാഷ്ട്ര ക്രിക്കറ്റിലെ ടോപ് സ്‌കോറര്‍ വിരാട് കോഹ്ലിയാണ്. ടി 20 ക്രിക്കറ്റിന്റെ കടന്നു വരവിനു ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നാമതെത്തിയ ആദ്യ താരവും സൂപ്പര്‍ വിയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT