മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ്ങ് ധോണിക്കെതിരെ വിമര്‍ശനുമായി ഗൗതം ഗംഭീര്‍. 2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന സിബി സീരീസില്‍് സച്ചിന്‍, സേവാഗ്,ഗംഭീര്‍ എന്നീ സീനിയര്‍ താരങ്ങളെ ഒരുമിച്ചു കളത്തിലിറക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടി ആയേക്കാമെന്നും അതിനാല്‍ മൂവരെയും ഒരു മത്സരം വിട്ട് കളിപ്പിക്കുമെന്നുമായിരുന്നു ധോണിയുടെ തീരുമാനം. എന്നാല്‍ ഓസ്ട്രേലിയയും ശ്രീലങ്കയും അടങ്ങിയ ടൂര്‍ണമെന്റില്‍ ഫൈനല്‍ കടക്കാന്‍ ഇന്ത്യയ്ക്കായില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ മോശം പര്യടനങ്ങളില്‍ ഒന്നായി ആ പരമ്പര മാറുകയും ചെയ്തു. ധോണി സ്വീകരിച്ച ഈ റൊട്ടേഷന്‍ പോളിസിയ്‌ക്കെതിരെയാണ് ഗംഭീറിന്റെ പ്രതികരണം.
‘ക്യാപ്റ്റന്റെ തീരുമാനങ്ങളെ അംഗീകരിക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷെ റോട്ടേഷൻ പോളിസി വൻ മണ്ടത്തരമായിരുന്നു. ടൂർണമെന്റിന്റെ അവസാനം ജയം അനിവാര്യമായ മത്സരങ്ങളിൽ മൂവരെയും കളിപ്പിക്കുകയും ചെയ്തു. ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ച് നിൽക്കണം’ഗൗതം ഗംഭീർ
'ഒരു കളിക്കാരന് താൻ ടീമിൽ നിലനിൽക്കും എന്നൊരു തോന്നലുണ്ടായാൽ മാത്രമേ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുകയുള്ളു. മൂന്ന് നാല് വർഷകാലം ആ ഒരു അവബോധം എന്റെ ഉള്ളിലുണ്ടായിരുന്നു. അക്കാലത്താണ് ഞാൻ ടെസ്റ്റിൽ തുടർച്ചയായി 5 സെഞ്ചുറികൾ നേടിയതും ഐസിസിയുടെ ടെസ്റ്റ് ‘പ്ലയെർ ഓഫ് ദി ഇയർ’ പുരസ്‌കാരം നേടിയതും', ഗംഭീർ പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം