ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പ്രായം അലട്ടുന്നുണ്ടെങ്കിലും സമ്മര്‍ദ്ദനിമിഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ധോണിയുടെ മികവിന് എതിരാളികളില്ല. ടീമിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്ത് ക്രീസില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് തന്റെ അനുഭവ പരിചയത്തില്‍ നിന്ന് കുറച്ച് ഉപദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ധോണി. ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് ധോണി ചൂണ്ടിക്കാട്ടി.
ടീമിനായി അതിവേഗം സ്കോർ ചെയ്യാൻ കൂറ്റനടികൾക്ക് മുതിരുമ്പോൾ വിക്കറ്റ് കളയാതെ സൂക്ഷിക്കണം. അതിനാൽ മനസ്സിൽ ഒരു ലക്ഷ്യം പുലർത്തണംഎം എസ് ധോണി
ഇത്ര നന്നായി മത്സരത്തെ നിരീക്ഷിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് കളിയെ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരുപാട് പരിശീലനം നടത്തി അത് വിജയകരമായി പൂര്‍ത്തീകരിക്കണമെന്നുമായിരുന്നു മറുപടി.
2019 ലോകകപ്പിലെ ഇന്ത്യയുടെ സെമിഫൈനല്‍ പുറത്താകലിനു ശേഷം ധോണി നീലകുപ്പായമണിഞ്ഞിട്ടില്ല. പിന്നീടുള്ള പര്യടനങ്ങളില്‍ എംഎസ്ഡി സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. പാരഷ്യൂട്ട് റെജിമെന്റില്‍ ലഫ്റ്റനന്റ് കേണലായ ധോണി ലോകകപ്പിന് ശേഷം ജമ്മു കശ്മീരിലെ ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ചേര്‍ന്നിരുന്നു. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യാടനത്തിലും മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധോണി എന്ന് തിരിച്ചുവരുമെന്ന കാര്യത്തിലും വ്യക്തതയില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം