ബംഗ്ലാദേശിനെതിരായുള്ള ആദ്യ ടെസ്റ്റിലെ ജയത്തോടെ ഏറ്റവും കൂടുതൽ ഇന്നിങ്‌സ് ജയം സ്വന്തമാക്കുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തം പേരിലാക്കി.10 ഇന്നിങ്‌സ് ജയങ്ങൾ സ്വന്തമാക്കിയ താരം 9 ജയങ്ങളുള്ള മുൻ ക്യാപ്റ്റൻ എം എസ് ധോണിയെയാണ് മറികടന്നത്. 8 ജയങ്ങളുള്ള അസറുദ്ദീനും 7 ജയങ്ങളുള്ള സൗരവ് ഗാംഗുലിയുമാണ് പിന്നിൽ.
ലോക ക്രിക്കറ്റിൽ 22 ഇന്നിങ്‌സ് വിജയങ്ങളുള്ള ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്താണ് മുന്നിൽ. ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങളുള്ള ഇന്ത്യൻ ക്യാപ്റ്റനും വിരാട് കോഹ്ലി തന്നെ.
ബംഗ്ലാദേശിനെ ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത് . രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 213 റൺസിന് പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയാണ് ബംഗ്ല കടുവകളെ തകർത്തത്. ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാളാണ് മാൻ ഓഫ് ദി മാച്ച്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്. 2013ൽ ധോണിയ്ക്ക് കീഴിലാണ് ഇതിന് മുൻപ് ഇന്ത്യ തുടർച്ചയായ ആറ് ജയങ്ങൾ സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റ് 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. ഇന്ത്യയുടെ ആദ്യ പകൽ-രാത്രി മത്സരണമാണത്.
ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പോയിന്റ് 300ലെത്തി. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിനേക്കാൾ ബഹുദൂരം (60 പോയിന്റ്) മുന്നിലാണ് ഇന്ത്യ.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം