Cricket

സന്താം മുതല്‍ വാര്‍ണര്‍ വരെ; ടെസ്റ്റില്‍ മുന്നൂറ് കടന്നവര്‍; ബ്രയാന്‍ ലാറ ഇപ്പോഴും ഒറ്റയ്ക്ക്; ലിസ്റ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

THE CUE

പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതോടെ മുന്നൂറ് തികയ്ക്കുന്ന 31-ാമത്തെ കളിക്കാരനായി ഡേവിഡ് വാര്‍ണര്‍. വിലക്കിന് ശേഷം ആഷസില്‍ നഷ്ടപ്പെട്ടു പോയ തന്റെ ബാറ്റിങ് കരുത്ത് താരം തിരിച്ചുപിടിച്ചു. ഓസ്ട്രേലിയക്കായി ട്രിപ്പിള്‍ നേടുന്ന ഏഴാമനായി വാര്‍ണര്‍. ഡോണ്‍ ബ്രാഡ്മാന്‍ (രണ്ട് തവണ), ബോബ് സിംപ്‌സണ്‍, ബോബ് കൗപര്‍, മാര്‍ക്ക് ടെയ്ലര്‍, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ക്ലാര്‍ക് എന്നിവരാണ് മുന്‍പ് ഓസീസിന് വേണ്ടി മുന്നൂറടിച്ച താരങ്ങള്‍.

പകല്‍ രാത്രി ടെസ്റ്റിലെ രണ്ടാം ട്രിപ്പിളാണ് വാര്‍ണര്‍ നേടിയത്. പാകിസ്താന്റെ അസര്‍ അലിയാണ് പിങ്ക് പന്തില്‍ ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ താരം. 335 റണ്‍സ് നേടിയതോടെ വാര്‍ണര്‍ ഡേ നൈറ്റ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറിനും ഉടമയായി.  

ട്രിപ്പിള്‍ സെഞ്ചുറി ലിസ്റ്റില്‍ ഇന്ത്യയുടെ രണ്ട് താരങ്ങളാണുള്ളത്. വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗും മലയാളി താരം കരുണ്‍ നായരും. 2004ല്‍ പാകിസ്താനെതിരെ മുള്‍ട്ടാനിലാണ് വീരു തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സേവാഗ് നേട്ടം ആവര്‍ത്തിച്ചു. അന്ന് അതിവേഗം മുന്നൂറ് റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും വീരു സ്വന്തം പേരിലാക്കി. പിന്നീട് 2016ല്‍ മലയാളി താരം കരുണ്‍ നായരാണ് ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ തന്നെയായിരുന്നു കരുണിന്റെ നേട്ടം.

കരുണ്‍ നായര്‍  

ഏറ്റവും കൂടുതല്‍ മുന്നൂറാഘോഷിച്ചത് കങ്കാരുക്കളാണ്. 8 തവണയാണ് ഓസീസ് താരങ്ങള്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിന് ആറും ഇംഗ്ലണ്ടിന് അഞ്ചും പാകിസ്താന് നാലും ശ്രീലങ്കയ്ക് മൂന്നും ട്രിപ്പിള്‍ ശതകങ്ങളുണ്ട്. ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലവും ദക്ഷിണാഫ്രിക്കയ്ക്കയുടെ ഹാഷിം അംലയുമാണ് ഇരു ടീമിന്റെയും ഏക ട്രിപ്പിള്‍ സെഞ്ചൂറിയന്മാര്‍.

ഡൊണാള്‍ഡ് ബ്രാഡ്മാന്‍, വിരേന്ദര്‍ സേവാഗ്, ബ്രയാന്‍ ലാറ, ക്രിസ് ഗെയ്ല്‍ എന്നിവരാണ് രണ്ട് വട്ടം മുന്നൂറ് തികച്ച താരങ്ങള്‍. കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറ മാത്രമാണ് 400 റണ്‍സ് നേടിയ ഏക താരം. 2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ അവിസ്മരണീയ നേട്ടം. നേടിയ രണ്ട് ട്രിപ്പിളും 350 കടത്തിയ ഒരേയൊരു താരവും ലാറയാണ്. 1994ല്‍ തന്റെ 24-ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു ലാറയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി. 375 റണ്‍സാണ് ലാറ അന്ന് നേടിയത്. 1930ല്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡി സന്താമാണ് 300 എന്ന മാന്ത്രിക സംഖ്യ ആദ്യമായി കൈപ്പിടിയിലാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT