POPULAR READ

ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വിസ്മയക്കുതിപ്പ് നടത്തിയ ശ്രീനിവാസ ഗൗഡയെ ‘പിടികൂടാന്‍’ കേന്ദ്ര കായിക വകുപ്പ് ; ക്ഷമതാ പരിശോധനയ്ക്ക് സായി 

THE CUE

ലോക വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡിനെ വെല്ലുന്ന അതിശയക്കുതിപ്പ് നടത്തിയ കമ്പളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡയുടെ മികവ് പ്രയോജനപ്പെടുത്താന്‍ കേന്ദ്ര കായിക വകുപ്പ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നതര്‍ ശ്രീനിവാസ ഗൗഡയെ നേരില്‍ കാണും. അദ്ദേഹത്തെ കായിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കും. 100 മീറ്റര്‍ ദൂരം വെറും 9.55 സെക്കന്റില്‍ ഓടിയാണ് ശ്രീനിവാസ ഗൗഡ വിസ്മയിപ്പിച്ചത്. ഉസൈന്‍ ബോള്‍ട്ട് ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നൂറ് മീറ്റര്‍ 9.58 സെക്കന്റില്‍ പിന്നിട്ടാണ് ചരിത്രം കുറിച്ചത്. ഈ സ്പീഡാണ് ശ്രീനിവാസ ഗൗഡ മറികടന്നത്.

ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കിയത്. ഒളിംപിക്‌സിനുവേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ആളുകളില്‍ അജ്ഞതയുണ്ട്. അത്‌ലറ്റിക്‌സില്‍ മനുഷ്യശക്തിയും സ്ഥിരതയുമാണ് മികച്ചുനില്‍ക്കേണ്ടത്. അത്തരത്തില്‍ കഴിവുള്ളവരൊന്നും പരിശോധിക്കപ്പെടാതെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കാളകളെയും തെളിച്ച് ചെളിക്കണ്ടത്തില്‍ വേഗത്തില്‍ പായുന്നതാണ് കര്‍ണാടകയിലെ പരമ്പരാഗത മത്സരമായ കമ്പളയോട്ടം. ദക്ഷിണ കന്നഡയില്‍ നടന്ന വേഗപ്പോരില്‍ മൂഡബദ്രിക്കാരന്‍ ശ്രീനിവാസ ഗൗഡ വിസ്മയവേഗം തീര്‍ക്കുകയായിരുന്നു.

142 മീറ്റര്‍ 13.42 സെക്കന്റില്‍ മറികടക്കുകയായിരുന്നു ഈ നിര്‍മ്മാണ തൊഴിലാളി. കമ്പളയോട്ടത്തിലും ഈ വേഗം സര്‍വകാല റെക്കോര്‍ഡാണ്. ഇതോടെ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട് എന്ന വിളിപ്പേരും വീണു. ആളുകള്‍ എന്നെ ഉസൈന്‍ ബോള്‍ട്ടിനോട് താരതമ്യം ചെയ്യുകയാണ്. എന്നാല്‍ അദ്ദേഹം ലോക ചാംപ്യനാണ്. ഞാന്‍ ചെളിക്കണ്ടത്തിലാണ് ഓടുന്നതെന്നുമായിരുന്നു ശ്രീനിവാസയുടെ പ്രതികരണം. 11 സെക്കന്റില്‍ നഗ്ന പാദനായി 100 മീറ്റര്‍ പിന്നിട്ട രാമേശ്വര്‍ സിങ് എന്ന മധ്യപ്രദേശുകാരനെയും കേന്ദ്രമന്ത്രി കിരണ്‍ റിജിജു നേരത്തെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്കായി വിളിപ്പിച്ചിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT