POPULAR READ

പള്ളിക്കയ്യേറ്റത്തെ മഹത്വവല്‍ക്കരിക്കുംമുമ്പ് സാദിഖലി ചരിത്രം പഠിക്കണം, ഇസ്ലാമിക് ഖലിഫേറ്റ് നെഞ്ചേറ്റുന്നവരെന്ന് കെസിബിസി

എര്‍ദോഗനെ ന്യായീകരിക്കുന്നത് ഇസ്ലാമിക് ഖലിഫേറ്റ് നെഞ്ചേറ്റുന്നവര്‍

ഇസ്താംബുളില്‍ ഹാഗിയാ സൂഫിയ മ്യൂസിയം പള്ളിയാക്കിയ നടപടിയെ പിന്തുണച്ച് ലേഖനമെഴുതിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെസിബിസി. കിഴക്കിന്റെ പള്ളിതുറക്കല്‍ മതേതരത്വം' മഹത്തരമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഹാഗിയ സോഫിയ പള്ളികയ്യേറ്റത്തെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കും മുന്‍പ് ചരിത്രം അല്പംകൂടി വ്യക്തതയോടെ പഠിക്കാന്‍ സാദിഖലിയെപ്പോലുള്ളവര്‍ ശ്രമിക്കണമെന്ന് കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്. എര്‍ദോഗനെ ന്യായീകരിക്കേണ്ടത്, ഇന്ത്യന്‍ മത-രാഷ്ട്ര സ്വപ്നവും ലോക വ്യാപകമായ ഇസ്ലാമിക് ഖാലിഫേറ്റും നെഞ്ചേറ്റി ജീവിക്കുന്ന കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ബാധ്യതയായിരിക്കാമെന്നും ഫാദര്‍ വര്‍ഗീസ് പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തെയും ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന്റെ ഭാവിയെയും മതസമൂഹങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തെയും അപകടത്തിലാക്കിക്കൊണ്ടാവരുത് ഈ ന്യായീകരണം. ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം.

ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ പ്രതികരണത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഏഴാം നൂറ്റാണ്ടു മുതല്‍ ഇന്നോളം മാറ്റമില്ലാതെ തുടരുന്നതും ഇനിയും എന്നും തുടരണം എന്ന് ഒരു കൂട്ടര്‍ ആഗ്രഹിക്കുന്നതുമായ 'കിഴക്കിന്റെ മതേതര രാഷ്ട്രതന്ത്രം' പാണക്കാട് തങ്ങള്‍മാരുടെ ഭാഷയില്‍ എന്തുതന്നെയായാലും, പതിമൂന്നു നൂറ്റാണ്ടുകള്‍ നീളുന്ന അനുഭവത്തിന്റെ ചരിത്രപുസ്തകത്തില്‍ നിന്ന് ലോകം വായിച്ചെടുക്കുന്നത് ഇങ്ങനെയാണ്: ആക്രമിക്കുക, അടക്കിഭരിക്കുക! അതിനു കഴിയാത്തപ്പോള്‍ അഭയം ചോദിച്ചു ചെല്ലുക, തക്കം കിട്ടുമ്പോള്‍ ആക്രമിക്കുക, സകലതും കൊള്ളയടിക്കുക, പുരുഷന്മാരെ കൊല്ലുക, സ്ത്രീകളെയും കുട്ടികളെയും മതം മാറ്റി അടിമകളാക്കുക. യുവതികളെ ലൈംഗിക അടിമകളാക്കി ചന്തയില്‍ വില്‍ക്കുക, സുന്ദരികളെങ്കില്‍ നാലുപേരെ വരെ ഭാര്യമാരാക്കുക, ബാക്കിയുള്ളവരെ വെപ്പാട്ടിമാരാക്കുക. മതം മാറാന്‍ കൂട്ടാക്കാത്തവരെ കൊല്ലുക, അല്ലെങ്കില്‍ മതനികുതി ചുമത്തി രണ്ടാം തരം പൗരന്മാര്‍ അഥവാ 'ധിമ്മി'കളാക്കുക, അവരെ സമൂഹത്തിന്റെ ഏറ്റവും താഴത്തെ ശ്രേണിയില്‍ ബന്ധിച്ചിടുക, അവരുടെ മനുഷ്യാവകാശങ്ങള്‍ റദ്ദു ചെയ്യുക, സാമൂഹ്യമായി ഒറ്റപ്പെടുത്തുക, മതം മാറുന്നതുവരെ പ്രത്യക്ഷമായും പരോക്ഷമായും ദ്രോഹിക്കുക, ഇത്തരം എല്ലാ വിവേചനങ്ങളും ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതും സത്യത്തിന്റെ പരിപാലനത്തിനായി വിശ്വാസികള്‍ക്ക് നല്‍കപ്പെട്ടതുമാണ് എന്ന് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കുക. കൊളോണിയല്‍ പൂര്‍വ ഇന്ത്യയിലെ മുസ്ലീം ഭരണത്തിന്റെ ചരിത്രവും, ഏതാനും ചിലരുടേതൊഴിച്ചാല്‍, ഇതില്‍നിന്നും തീരെ വ്യത്യസ്തമല്ലായിരുന്നു എന്നതിന് ചരിത്രത്തില്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കാണാം.

ഇന്നത്തെ മുസ്ലീം രാഷ്ട്രീയനേതാക്കള്‍ തീവ്ര പാന്‍ ഇസ്ലാമിക് രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ മുഖമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപങ്ങളായ വെല്‍ഫെയര്‍ പാര്‍ട്ടിയെയും എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയുമെല്ലാം മറനീക്കി രംഗത്തിറക്കി കേരളത്തെ വീണ്ടും 'മത രാഷ്ട്ര' സ്ഥാപനത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ തയ്യാറായിരിക്കുകയാണല്ലോ. മാപ്പിളലഹളയിലൂടെ നടത്തിയ മലബാര്‍ പരീക്ഷണം ഇന്ത്യയുടെ വിഭജനത്തിലാണ് ഭാഗിക വിജയം കണ്ടതെങ്കില്‍, മുസ്ലീം ലീഗിന്റെ പാന്‍ ഇസ്ലാമിക് പരീക്ഷണം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ എങ്ങിനെയൊക്കെ കലുഷിതമാക്കും എന്നു കാത്തിരുന്നുതന്നെ കാണണം. അന്നു കോണ്‍ഗ്രസ്സിനും ഗാന്ധിജിക്കും പറ്റിയ 'പൊളിറ്റിക്കല്‍ ബ്ലൈന്‍ഡ്നെസ് ' വീണ്ടും ചരിത്രത്തില്‍ ആവര്‍ത്തിക്കുന്നത് കേരളത്തിലെ യുഡിഎഫ് കൂട്ടുകെട്ടിലൂടെയാവുമോ അതോ മത രാഷ്ട്രീയത്തിലൂടെയും വിപ്ലവമുണ്ടാക്കാമെന്നു ചിന്തിക്കുന്ന ന്യു ജെന്‍ മാര്‍ക്‌സിസ്റ്റുകളുടെ സഹായത്താലാവുമോ എന്നതും കാത്തിരുന്നുതന്നെ കാണണം.

യുനെസ്‌കോ പൈതൃക പട്ടികയിലുണ്ടായിരുന്ന ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെഴുതിയ അയാസോഫിയയിലെ ജുമുഅ എന്ന ലേഖനത്തിലാണ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ കിഴക്കന്‍ മതേതരത്വത്തിന്റെ ഉദാഹരണമായി ഹാഗിയ സോഫിയാ മ്യൂസിയം പള്ളിയാക്കിയതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1453വരെ ക്രിസ്ത്യന്‍ പള്ളിയായിരുന്ന ഹാഗിയ സോഫിയ 1453 ല്‍ ഓട്ടോമന്‍ ഭരണകാലത്താണ് മുസ്ലിം പളളിയാക്കി മാറ്റിയത്. പിന്നീട് 1934ല്‍ മ്യൂസിയമാക്കി. ഹാഗിയ സോഫിയ പള്ളിയാക്കി തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്റെ പ്രഖ്യാപനത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. യൂറോപ്യന്‍ യൂണിയനും പരസ്യമായി രംഗത്തുവന്നു.

മത-രാഷ്ട്രമല്ലാതെ മറ്റൊരു രാഷ്ട്രമോ മത-രാഷ്ട്രീയത്തിന്റേതല്ലാത്ത മറ്റൊരു രാഷ്ട്രീയമോ മത-രാഷ്ട്രത്തിനുവേണ്ടിയല്ലാത്ത മറ്റൊരു രാഷ്ട്രീയപ്രസ്താവനയോ സാദിഖലിമാരിൽനിന്നു പ്രതീക്ഷിക്കുന്നത്, ഖിലാഫത്തുകാരെ സ്വാതന്ത്യ സമരക്കാരാക്കാൻ ഗാന്ധിജി ഉൾപ്പെടെയുള്ള കോൺഗ്രസുകാർ പരിശ്രമിച്ചു പരാജയപ്പെട്ടതിനെക്കാൾ ദുഷ്കരമായിരിക്കും.

ചരിത്രപരമായി സാധ്യതയില്ലാത്തിനാലാണ് ഹാഗിയ സോഫിയയില്‍ ക്രിസ്ത്യന്‍ രാഷ്ട്രീയ മത നേതാക്കള്‍ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതെന്നും ലേഖനത്തില്‍ പറയുന്നു. അമേരിക്ക വിയോജിച്ചപ്പോഴും 25 ശതമാനം ഓര്‍ത്തഡോക്‌സ് വിശ്വാസികളുള്ള റഷ്യ തീരുമാനത്തിനെതിരെ രംഗത്തെത്താത്തത് അതുകൊണ്ടാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ പോലും അനുവാദമില്ല. അവരുടെ മതേതര വാദം ഏകപക്ഷീയവും പൊള്ളയുമാണെന്നത് ഇതിലൂടെ തിരിച്ചറിയാം. ഓട്ടോമന്‍, മുസ്ലിം സ്‌പെയിന്‍ കാലത്ത് നിര്‍മ്മിക്കപ്പെട്ട 350 പള്ളികള്‍ ചര്‍ച്ചുകളും പള്ളികളായും ഉപയോഗിക്കുന്നവരാണ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണ യൂറോപ്പിനെ പിടിച്ചുലച്ചപ്പോഴാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലും ബാങ്ക് വിളിക്കാന്‍ അനുമതിയുണ്ടാത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT