POPULAR READ

എസ് ഹരീഷിന്റെ 'മീശ'യ്ക്ക് ജെ.സി.ബി സാഹിത്യ പുരസ്‌കാരം ; അവാര്‍ഡ് തുക 25 ലക്ഷം

ജെ.സി.ബി സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്. മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ മസ്റ്റാഷിനാണ് അംഗീകാരം. 25 ലക്ഷം രൂപയുടെ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. വിഖ്യാത പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സാണ് മീശയുടെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയത്. ജയശ്രീ കളത്തിലിന്റേതാണ് തര്‍ജമ . ജയശ്രീയ്ക്ക് 10 ലക്ഷം രൂപ ഉപഹാരമായി ലഭിക്കും. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമാണ് ജെസിബി ലിറ്റററി ഫൗണ്ടേഷന്റേത്.

പരിഗണിച്ച 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഇതില്‍ നാലെണ്ണം എഴുത്തുകാരുടെ ആദ്യ നോവലായിരുന്നു. ഇത് രണ്ടാം തവണയാണ് മലയാളത്തില്‍ നിന്ന് മൊഴിമാറ്റം നടത്തുന്ന നോവലിന് ജെസിബി സാഹിത്യ പുരസ്‌കാരം ലഭിക്കുന്നത്. ബെന്യാമിന്റെ ജാസ്മിന്‍ ഡേയ്‌സ് ആണ് ആദ്യത്തേത്. 2018 ലായിരുന്നു ഇത്. ഷഹ്നാസ് ഹബീബ് ആണ് പരിഭാഷ നിര്‍വഹിച്ചത്. അവസാന റൗണ്ടില്‍ അഞ്ച് നോവലുകളാണെത്തിയത്. അസമീസ്, ബംഗാളി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ നിന്നുള്ള നോവലുകളോടാണ് മീശ മത്സരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ദളിത് സ്വത്വം ചര്‍ച്ചചെയ്യുന്ന നോവലാണ് മീശ. ഹരീഷിന്റെ ആദ്യ നോവലുമായിരുന്നു. മാതൃഭൂമി ആഴചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്നുതുടങ്ങിയതോടെ സംഘപരിവാര്‍ ശക്തികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍മാറി. തുടര്‍ന്ന് ഡിസി ബുക്‌സിലൂടെ നോവല്‍ പുറത്തിറങ്ങി. മലയാളത്തിലും ഇംഗ്ലീഷിലും നോവല്‍ നിരൂപക പ്രശംസ നേടുകയും ചെയ്തു.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT