POPULAR READ

ഒരു മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട് പ്രത്യേകിച്ചും കോവിഡ് സമയത്ത്: എസ് ഹരീഷ്

ചുറ്റും ശത്രുക്കളുണ്ടെന്ന ഗോത്ര മനുഷ്യന്റെ പേടി തന്നെയാണ് പട്ടാളത്തെ പോറ്റുന്നതെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. ഹോമോ സാപിയന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിഭാഗമാണ് പട്ടാളമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഹരീഷ് എഴുതുന്നു

എസ് ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഹോമോ സാപിയന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിഭാഗമാണ് പട്ടാളം. വെടിവെച്ചാലോ ബോംബിട്ടാലോ വൈറസ് ചാകില്ലല്ലോ. മനുഷ്യരെ രക്ഷിക്കാനാണ് ഇവരെ തീറ്റിപ്പോറ്റുന്നതെന്നാണ് വെപ്പ്. എന്നാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നിട്ടുള്ളതും ഇവരാണ്. 1917 ബില്യന്‍ യു എസ് ഡോളറാണ് ഒരു വര്‍ഷം മനുഷ്യര്‍ പട്ടാളത്തിനായി ചിലവാക്കുന്നത്. അതായത് 145692000000000 രൂപാ. പ്രതിരോധച്ചിലവിന്റെ കാര്യത്തില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ മുന്നില്‍ ഇന്ത്യയാണ്. നമ്മളോരോരുത്തരും വര്‍ഷം നാലായിരത്തിലധികം രൂപാ പട്ടാളത്തിനായി ചിലവാക്കുന്നുണ്ട്. ദാരിദ്രക്കോലമായ നേപ്പാളും വര്‍ഷം 393 മില്യന്‍ ഡോളര്‍ സൈന്യത്തിനായി നീക്കി വെക്കുന്നുണ്ട്. ചൈനയേയും ഇന്ത്യയേയുമൊക്കെ യുദ്ധം ചെയ്തു തോല്‍പ്പിക്കാമെന്ന് അവിടുത്തെ രാജ്യസ്‌നേഹികളും വിചാരിക്കുന്നുണ്ടായിരിക്കും.

പതിന്നാലായിരത്തോളം ആറ്റം ബോംബുകളും ലോകത്തെമ്പാടുമുള്ള പട്ടാളത്തിന്റെ കൈയിലുണ്ട്. ലോകത്തെ അമ്പത് തവണയെങ്കിലും നശിപ്പിക്കാന്‍ ഇത് ധാരാളം മതിയാകും. ഒരിക്കല്‍ ചത്തവനെ വീണ്ടും അമ്പത് തവണ കൊല്ലുന്നത് എന്തിനാണെന്ന് ചോദിക്കരുത്. ഇത്തരം സാമാന്യ ബുദ്ധി ഇല്ലായ്മയിലാണ് മിലിട്ടറി യുടെ നിലനില്‍പ്പ് തന്നെ.

ചുറ്റും ശത്രുക്കളുണ്ടെന്ന ഗോത്ര മനുഷ്യന്റെ പേടി തന്നെയാണ് പട്ടാളത്തെ പോറ്റുന്നത്.ലോകത്ത് ഒരു സാമ്രാജ്യവും അഞ്ഞൂറ് വര്‍ഷത്തിനപ്പുറം നിലനിന്നിട്ടില്ല. എഴുപത് കൊല്ലം മുന്‍പ് ഇന്നത്തെ ഇന്ത്യ ഇല്ലായിരുന്നു. ഇരുനൂറ് വര്‍ഷത്തീനപ്പുറം ഉണ്ടാകുമെന്ന് ഉറപ്പുമില്ല. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട മനുഷ്യ ചരിത്രത്തില്‍ ഒരു ഞൊടിയിട മാത്രം നില്‍ക്കുന്ന രാജ്യങ്ങളെ സംരക്ഷിക്കാനാണ് ഈ കോപ്പുകളത്രയും. അതിന് വേണ്ടി എന്തൊക്കെ സഹിക്കണം. റിട്ടയര്‍ ചെയ്ത പട്ടാളക്കാരുടെ വാചകമടി മുതല്‍ മിലിട്ടറിയെ വാഴ്ത്തുന്ന അസംഖ്യം സിനിമകള്‍ വരെ. സത്യത്തില്‍ ഒരു മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട്.പ്രത്യേകിച്ചും കോവിഡിന്റെ സമയത്ത്..

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT